![](/movie/wp-content/uploads/2021/04/akshay-3.jpg)
രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 100 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. ദൈവിക് ഫൗണ്ടേഷനാണ് ഇവർ കോണ്‍സണ്‍ട്രേറ്റര്‍ സംഭാവന നല്‍കിയത്. 100 കോണ്‍സെന്‍ട്രേറ്ററുകൾ നൽകാൻ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്വിങ്കിൾ ഖന്ന സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തംരംഗം രൂക്ഷമായിരുന്ന സാഹചര്യത്തിൽ സഹായവുമായി അക്ഷയ് കുമാർ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടിയാണ് താരം സംഭാവന നല്‍കിയത്.
Post Your Comments