ചെന്നൈ: പിഎസ് മിത്രൻ കാർത്തി, രജിഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന സർദാറിന്റെ ചിത്രീകരണം നിർത്തിവച്ചു. സെറ്റിൽ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ചിത്രീകരണം നിർത്തിവെച്ചത്.
സാങ്കേതിക പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പോസ്റ്റർ കാർത്തി പുറത്തുവിട്ടത്. പി എസ് മിത്രനോടൊപ്പം സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ചുക്കൊണ്ടാണ് സിനിമയുടെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ കാർത്തി പങ്കുവെച്ചത്.
ധനൂഷിന്റെ കർണ്ണന് ശേഷം രജിഷ വിജയൻ അഭിനയിക്കുന്ന ചിത്രമാണ് സർദാർ. രാശി ഖന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക വേഷം ചെയ്യുന്നത്. വൃദ്ധന്റെ ഗെറ്റപ്പിലാണ് മോഷൻ പോസ്റ്ററിൽ കാർത്തിയെ അവതരിപ്പിച്ചിരിക്കുന്നത്. ജിവി പ്രകാശ് ആണ് സംഗീതം. ജോർജ് സി വില്യംസ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. സുൽത്താനാണ് കാർത്തിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
Post Your Comments