
രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വേദനിപ്പിക്കുന്നുവെന്നും അതിനാൽ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കുകയാണെന്നും നടി ഇഷ ഗുപ്ത അറിയിച്ചു. കുറച്ചു നാളത്തേക്ക് തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയുന്നത് ടീമായിരിക്കും എന്ന് ഇഷ വ്യക്തമാക്കി. കോവിഡ് സംബന്ധിച്ച സഹായങ്ങളും അറിയിപ്പുകളും അതിലൂടെ പങ്കുവയ്ക്കുമെന്നും ഇഷ പറയുന്നു.
“ഇതിൽ നമ്മൾ ഒരുമിച്ചാണ്. രാജ്യത്തെ നിലവിലെ സാഹചര്യം കണ്ട് ഞാനും കുടുംബവും കിടക്കകളും അവശ്യസാധനങ്ങളും നൽകിയിട്ടുണ്ട്. ഓരോ ദിവസവും വേദനാജനകമാണ് രാജ്യത്തെ കാഴ്ചകൾ. ഈ കുറിപ്പ് വായിക്കുന്നവരും അവരുടെ കുടുംബവും എല്ലാം ആരോഗ്യത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നു. സോഷ്യൽ മീഡിയയിൽ നിന്നും അവധിയെടുക്കുകയാണ്. ദയവായി പരിശോധിച്ച് ഉറപ്പു വരുത്തിയ വിവരങ്ങൾ പങ്കുവയ്ക്കുന്നത് തുടരൂ, എന്റെ ടീം അത് മറ്റുള്ളവർക്കായി പങ്കുവയ്ക്കും. സുരക്ഷിതരായിരിക്കൂ. മറ്റുള്ളവരോട് ദയ കാണിക്കൂ…” ഇഷ കുറിക്കുന്നു.
Post Your Comments