CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

‘വിവാദ’ വിവാഹത്തിന്റെ ഒന്നാം വാർഷികം; ആഘോഷിച്ച് നടൻ ചെമ്പൻ വിനോദും ഭാര്യ മറിയവും

ചെമ്പന്‍ വിനോദിനെക്കാളും മറിയത്തിന് പ്രായം കുറവാണെന്നുള്ളതും, നടന്റെ പുനർവിവാഹം ആണെന്നതുമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം.

കോവിഡിന് ഇടയിൽ കഴിഞ്ഞ വര്‍ഷം മലയാളികൾ ഏറ്റവുമധികം ചര്‍ച്ചയാക്കിയ വിവാഹ വാര്‍ത്തയായിരുന്നു നടന്‍ ചെമ്പന്‍ വിനോദിന്റേത്. മുൻപ് വിവാഹിതനായ താരത്തിന്റെ രണ്ടാം വിവാഹത്തിൽ സൈക്കോളജിസ്റ്റും സുംബ ഡാന്‍സ് ട്രെയിനറുമായ മറിയം ആയിരുന്നു വധു. ചെമ്പന്‍ വിനോദിനെക്കാളും മറിയത്തിന് പ്രായം കുറവാണെന്നുള്ളതും, നടന്റെ പുനർവിവാഹം ആണെന്നതുമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം.

ലോക്ഡൗണ്‍ നാളുകള്‍ ആയിരുന്ന 2020 ഏപ്രില്‍ 28 നായിരുന്നു ചെമ്പനും മറിയവും വിവാഹിതരായത്. വളരെ ലളിതമായി രജിസ്റ്റര്‍ മ്യാരേജ് ആയിരുന്നു. വിവാഹശേഷമുണ്ടായ വിമര്‍ശനങ്ങളും വിവാദങ്ങളുമെല്ലാം ചിരിച്ചുകൊണ്ട് നേരിട്ട ഇരുവരും ഇപ്പോൾ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ്.

ഭാര്യ മറിയത്തിനൊപ്പമുള്ള പുതിയ ഫോട്ടോ പോസ്റ്റ് ചെയ്ത് ‘വിവാഹ വാര്‍ഷിക ആശംസകള്‍ എന്റെ ചെമ്പോസ്‌കി’ എന്നാണ് താരം കുറിച്ചത്. റിമ കല്ലിങ്കല്‍, ആന്‍ അഗസ്റ്റിന്‍, രചന നാരായണന്‍കുട്ടി, സൗബിന്‍ ഷാഹിര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button