ബിഗ് ബോസ് സീസൺ മൂന്നിന്റെ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്ഥികളില് ഒരാളാണ് നടന് മണിക്കുട്ടന്. മണിക്കുട്ടൻ ഷോയിൽ നിന്ന് പിന്മാറിയതിന്റെ ഞെട്ടലിലാണ് സഹമത്സരാർത്ഥികൾ. താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഏറെ ഞെട്ടലോടെയും കണ്ണീരോടെയുമാണ് മത്സരാർത്ഥികൾ കേട്ടത്. ടിമ്പൽ, സൂര്യ എന്നിവർക്കായിരുന്നു മണിയുടെ വിടവാങ്ങൽ ഉൾക്കൊള്ളാൻ കഴിയാതിരുന്നത്. എന്നാൽ ഇതിനുശേഷം സൂര്യയുടെ പ്രവർത്തികൾ ചോദ്യം ചെയ്യപ്പെടുകയാണ്.
Also Read:പൊന്നമ്മ ചേച്ചിക്ക് പണം വേണോ? എന്നായിരുന്നു ജയന്റെ ചോദ്യം: ഓര്‍മ്മകള്‍ പങ്കുവച്ചു കവിയൂര്‍ പൊന്നമ്മ
മണി പോയതും മണിക്കുട്ടന്റെ പാവയെടുത്ത് അതിനു മണിക്കുട്ടൻ എന്ന് പേരിട്ട് നടക്കുകയാണ് സൂര്യ. ഈ പാവക്കുട്ടിയെ അഡോണി തട്ടിക്കളിക്കുകയും റംസാനും സൂര്യയും കളിയാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇതിനെ ചോദ്യം ചെയ്ത രമ്യ രംഗത്തെത്തി. ഷോയിൽ നിന്നും പോയ ശക്തനായ ഒരു മത്സരാര്‍ഥിയുടെ പേര് കളിപ്പാവയ്ക്ക് ഇടുന്നത് ശരിയല്ലെന്ന് രമ്യ സൂര്യയുടെ മുഖത്തടിച്ച പോലെ പറഞ്ഞിരുന്നു. ഇത് കേട്ടതും സൂര്യ കരച്ചിലായി.
ചെറിയ കുട്ടികളെല്ലെന്നും പക്വത വന്നവരാണ് നമ്മളെന്നും ടിമ്പലും സൂര്യയോട് പറയുന്നുണ്ടായിരുന്നു. ടിമ്പൽ, സായി, രമ്യ എന്നിവരാണ് ഇക്കാര്യത്തിൽ സൂര്യ ചെയ്തത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചത്. വീട്ടിലിരുന്ന് ഷോ കാണുന്ന മണിക്കുട്ടന് ഇത് ഇഷ്ടപ്പെടാൻ സാധ്യതയില്ലെന്നാണ് രമ്യ പറഞ്ഞത്. സൂര്യയുടെ പുതിയ നാടകം വെറും പ്രഹസനം മാത്രമാണെന്ന് ആരാധകരും പറയുന്നു.
Post Your Comments