സിനിമയിൽ നിന്ന് നിരവധി വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന സൂപ്പർതാരമാണ് സുരേഷ് ഗോപി. കുടുംബത്തിലേക്ക് നുഴഞ്ഞുകയറി സ്നേഹബന്ധം ഊട്ടിയുറപ്പിച്ച സിനിമയിലെ തന്റെ കുഞ്ഞനിയത്തിയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സുരേഷ് ഗോപി. മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള അതിലുപരി മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള നടി ജോമോളിനെക്കുറിച്ചാണ് സുരേഷ് ഗോപി മുൻപൊരിക്കൽ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഹൃദ്യമായ അനുഭവം പങ്കുവെച്ചത്.
നടി ജോമോളെക്കുറിച്ച് സുരേഷ് ഗോപി
“ജോമോള്‍ എന്ന ഗൗരിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയാണ് മനസ്സില്‍ വരുന്നത്. 1988 തൃത്താല പുഴ, ചുട്ടുപൊള്ളുന്ന പുഴമണലിൽകൂടി പല്ലക്കിലിരുന്ന് പോകുന്ന ഒരു ഉണ്ടക്കണ്ണിയായിട്ടാണ് ഞാൻ ആദ്യമായി ഗൗരിയെ കാണുന്നത്. അന്ന് ഗൗരിയെ കാണുമ്പോൾ ഭയങ്കര കൗതുകം തോന്നും, സാധാരണ കുട്ടികളില്‍ കാണാൻ പറ്റാത്ത ഒരു മുഖം, വല്ലാത്തൊരു ഭംഗി. അതിലുപരി മനോഹരമായ ചിരി. ഇതൊക്കെ ഭയങ്കരമായിട്ട് ആകർഷിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞു 90 കാലഘട്ടങ്ങളിൽ എന്റെ കുടുംബവും ഗൗരിയുമായി ഭയങ്കര ആത്മ ബന്ധമായി, എന്റെ ഭാര്യയും മക്കളുമൊക്കെയായി ഗൗരി നല്ല അടുപ്പമായി. എന്റെ ഫാമിലിയിലെ ഒരംഗത്തെ പോലെ നുഴഞ്ഞുകയറിയ സഹോദരിയാണ് ഗൗരി”.
Post Your Comments