മനോജ്.കെ.ജയന് എന്ന നടന് നായകനെന്ന നിലയില്‍ മലയാള സിനിമയില്‍ നിലനില്ക്കാന് കഴിഞ്ഞില്ല. തൊണ്ണൂറുകളില്‍ ഇറങ്ങിയ മനോജ് കെ ജയന് നായകനായ ചിത്രങ്ങള്‍ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. വാണിജ്യ പരമായും കലാപരമായും മികച്ച സിനിമകള്‍ ചെയ്തിട്ടുള്ള ഭരതന്റെ സിനിമയില്‍ പോലും മനോജ് കെ നായകനായപ്പോള്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. മനോജ്.കെ.ജയന്, ദിവ്യ ഉണ്ണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാടിന്റെ പശ്ചാത്തലത്തില്‍ ഭരതന് ചെയ്ത ‘ചുരം’ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. നായകനായുള്ള സിനിമകള്‍ തുടരെ പരാജയപ്പെട്ടപ്പോള്‍ തനിക്ക് രക്ഷയായി വന്ന സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മനോജ്.കെ.ജയന്
മനോജ്.കെ. ജയന്റെ വാക്കുകള്‍
“ഭരതേട്ടന് സംവിധാനം ചെയ്ത ‘ചുരം’ പോലും എനിക്ക് നായകനെന്ന നിലയില്‍ ഭാഗ്യം നല്‍കിയില്ല. കുറേ സിനിമകള്‍ അടുപ്പിച്ച് പരാജയപ്പെട്ടപ്പോള്‍ സിനിമ എന്നില്‍ നിന്ന് അകന്നു. അങ്ങനെയാണ് വികെപി വിളിക്കുന്നത്. സാമ്പത്തിക വിജയം ആഗ്രഹിക്കാതെ ചെയ്യുന്ന സിനിമയാണ് അതില്‍ അഭിനയിക്കണം എന്ന് പറഞ്ഞപ്പോള്‍ ഒരു താല്പര്യം തോന്നി. അങ്ങനെയാണ് ‘പുനരധിവാസം’ ചെയ്യുന്നത്. അതിനൊപ്പം എനിക്ക് മറ്റൊരു കൊമേഴ്സ്യല്‍ സിനിമ കൂടി വന്നു ‘വല്യേട്ടന്’ എന്നിലെ നടന്റെ തിരിച്ചുവരവ് ആഗ്രഹിച്ച രഞ്ജിത്ത്-ഷാജി കൈലാസ് ടീം എനിക്ക് മനപൂര്‍വം നല്കിയ വേഷമാണത്”. മനോജ്.കെ.ജയന് പറയുന്നു
Post Your Comments