രാജ്യത്ത് കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് സഹായം അഭ്യർഥിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഇന്ത്യ കോവിഡ് പ്രതിസന്ധി അനുഭവിക്കുകയാണ് ഈ അവസരത്തിൽ നിങ്ങളുടെ സഹായം ആവശ്യമാണെന്ന് പ്രിയങ്ക ചോപ്ര തന്റെ ട്വിറ്റർ പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നു.
‘എന്റെ ഹൃദയം തകരുന്നു. ഇന്ത്യ കോവിഡ് പ്രതിസന്ധി അനുഭവിക്കുകയാണ്, അമേരിക്ക 550 മില്യണിലേറെ വാക്‌സിനുകള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നു. എന്റെ രാജ്യത്തെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്. ഞങ്ങള്‍ക്ക് വാക്‌സിന്‍ വളരെ പെട്ടന്ന് തന്നെ നല്‍കാമോ?’- പ്രിയങ്ക കുറിച്ചു.
My heart breaks. India is suffering from COVID19 & the US has ordered 550M more vaccines than needed @POTUS @WHCOS @SecBlinken @JakeSullivan46 Thx for sharing AstraZeneca worldwide, but the situation in my country is critical. Will you urgently share vaccines w/ India? #vaxlive
— PRIYANKA (@priyankachopra) April 26, 2021
എന്നാൽ സോഷ്യൽ മീഡിയയിലൂടെ പ്രിയങ്കയുടെ ഈ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പേര്‍ രംഗത്ത് വന്നു. ഇത് രണ്ടാഴ്ച മുന്‍പ് ചെയ്തിരുന്നുവെങ്കില്‍ സ്ഥിതി ഇത്രയും വഷളാകില്ലായിരുന്നുവെന്നും. പ്രിയങ്ക ഇന്നാണോ ഉറക്കം ഉണര്‍ന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
മാതൃരാജ്യത്തിന് വേണ്ടി ഇത്രയും ചെയ്തത് തികച്ചും അഭിനന്ദനീയമാണെന്ന് താരത്തെ പ്രശംസിച്ച് മറ്റൊരു കൂട്ടരും രംഗത്തെത്തി.
Post Your Comments