യുവതി യുവാക്കളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍ ഫഹദിന്റെ കണ്ണിമ ചലിക്കുന്നത് പോലും കാണാൻ ഭംഗിയാണെന്നാണ് ആരാധകർ പറയുന്നത്. ഫഹദിന്റെ ഓരോ ചിത്രവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും വൻ വിജയമാക്കുകയും ചെയ്യുന്നു. ഏറ്റെടുക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റാക്കുന്ന ഫഹദിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
എന്നാല്‍ തന്റെ ചിത്രങ്ങള്‍ വിജയിക്കുന്നതില്‍ മാജിക് ഒന്നുമില്ലെന്നും പലപ്പോഴും ഭാഗ്യമാണെന്നുമാണ് ഫഹദ് പറയുന്നത്. ‘എന്റെ ഭാര്യ എന്നെ വിളിക്കുന്നത് ലക്കി അലി എന്നാണ്, കാരണം ഞാന്‍ വളരെ ഭാഗ്യമുള്ളയാളാണ്. കൃത്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് എത്തിപ്പെടുകയാണ് ഞാന്‍. അല്ലാതെ മാജിക്കോ, എന്തെങ്കിലും റോക്കറ്റ് സയന്‍സോ ഇല്ല, എല്ലാം സംഭവിക്കുന്നതാണ്,’ ഫഹദ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്.
സീ യൂ സൂണ്‍, ഇരുള്, ജോജി എന്നിങ്ങനെ ഫഹദിന്റേതായി മൂന്ന് ഒ.ടി.ടി ചിത്രങ്ങളാണ് അടുത്തിടെ പുറത്തിറങ്ങിയത്. മൂന്നു ചിത്രങ്ങളും ശ്രദ്ധ നേടുകയും ഫഹദിന്റെ പ്രകടനം പ്രശംസ നേടുകയും ചെയ്തിരുന്നു.
സംവിധായകന് സുകുമാര്‍ ഒരുക്കുന്ന അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ്. ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത്.
Post Your Comments