GeneralLatest NewsMollywoodNEWSSocial Media

എനിക്കായ് ഇവൻ എന്തും ചെയ്യും ; വീഡിയോയുമായി നസ്രിയ

സംവിധായകൻ അൽഫോൺസ് പുത്രന്റെ മകൻ ഏതനാണ് വീഡിയോയിൽ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നസീം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താനേറെ സ്നേഹിക്കുന്ന കുട്ടിക്കുറുമ്പനുമൊപ്പുമുളള വീഡിയോയാണ് നസ്രിയ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്

എനിക്കായ് ഇവൻ എന്തും ചെയ്യുമെന്നാണ് വീഡിയോയിൽ എഴുതി കാണിക്കുന്നത്. സംവിധായകൻ അൽഫോൺസ് പുത്രന്റെ മകൻ ഏതനാണ് വീഡിയോയിൽ നസ്രിയയ്ക്കൊപ്പമുളളതെന്നാണ് മനസിലാകുന്നത്. നസ്രിയയുടെ അടുത്ത സുഹൃത്താണ് അൽഫോൺസ് പുത്രന്റെ ഭാര്യ അലീന. ഇരുവരും ഒന്നിച്ചുളള ഡാൻസ് വീഡിയോകൾ നസ്രിയ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.

അതേസമയം ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നസ്രിയ. തെലുങ്ക് ചിത്രത്തിലാണ് നസ്രിയ ഇനി അഭിനയിക്കുന്നത്. നന്ദി നായകനായെത്തുന്ന ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം.

https://www.instagram.com/p/COIAxviJ01D/?utm_source=ig_web_copy_link

വിവാഹ ശേഷം നസ്രിയ കൂടെ, ട്രാൻസ്, മണിയറയിലെ അശോകൻ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button