സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു 1988-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘കുടുംബപുരാണം’. ബാലചന്ദ്രമേനോൻ, ശ്രീനിവാസൻ, തിലകൻ, കെപിഎ സി ലളിത, അംബിക തുടങ്ങി വലിയ താരനിര അഭിനയിച്ച ചിത്രം ലോഹിതദാസ് ആണ് തിരക്കഥ രചിച്ചത്. ആ സിനിമയുമായി ബന്ധപ്പെട്ട് അതിന്റെ പോസ്റ്റർ ഡിസൈൻ ചെയ്ത ഗായത്രി അശോക് വേറിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ്.
ഗായത്രി അശോകിന്റെ വാക്കുകള്‍
“സത്യന്‍ അന്തിക്കാടിന്‍റെ ‘കുടുംബപുരാണം’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തപ്പോൾ ഞാനതിൽ ഒരു വിദ്യ ഒപ്പിച്ചു. സിനിമ മൂന്നാംവാരം കടന്നപ്പോൾ പത്രത്തിലൊക്കെ കൊടുക്കാനായി ഒരു പോസ്റ്റർ ഡിസൈൻ ചെയ്തു. ആ സിനിമയിൽ ബാലചന്ദ്രമേനോന്‍റെ കഥാപാത്രം കുറച്ചു നെഗറ്റീവ് ആയതുകൊണ്ട് പോസ്റ്ററിൽ ഞാൻ അദ്ദേഹത്തിന് ഒരു കൊമ്പ് പിടിപ്പിച്ചു. സത്യൻ അന്തിക്കാട് ഉൾപ്പെടെയുള്ളവർക്ക് അതു രസിക്കുകയും ചെയ്തു, പക്ഷേ ബാലചന്ദ്രമേനോന് അത് പിടിച്ചില്ല. അദ്ദേഹം എന്നെ വിളിച്ച് അതിനെക്കുറിച്ച് പറയുകയും ചെയ്തു. വളരെ പിശുക്കനായ ഒരു കഥാപാത്രത്തെ ആണ് അതിൽ ബാലചന്ദ്രമേനോൻ അവതരിപ്പിച്ചത്. ചിത്രം സൂപ്പർഹിറ്റാവുകയും കുടുംബ സംവിധായകനെന്ന നിലയിൽ സത്യൻ അന്തിക്കാട് എന്ന സംവിധായകനെ അപ് ലിഫ്റ്റ് ചെയ്ത ചിത്രം കൂടിയായിരുന്നു കുടുംബപുരാണം. ഞാൻ ചെയ്ത വർക്കുകളിൽ വളരെ വേറിട്ട നിന്ന വർക്ക് കൂടിയായിരുന്നു ചിത്രത്തിന്‍റെ പല പോസ്റ്റര്‍ വര്‍ക്കുകളും”.
കടപ്പാട് : സഫാരി ടിവി (ചരിത്രം എന്നിലൂടെ)
Post Your Comments