GeneralLatest NewsMollywoodNEWSSocial MediaVideos

നിലയുടെ പേരിടൽ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് പേളി

മകളുടെ പേരിടല്‍ ചടങ്ങിന്‍റെ വീഡിയോ റിലീസ് ചെയ്ത താരദമ്പതികൾ

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രീനിഷും പേളിയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മകളുടെ പീരിഡിൽ ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നു. ‘നില ശ്രീനിഷ്’ എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ ചടങ്ങിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് പേളി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വീഡിയോ പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ച്‌ ഇരുപതിനായിരുന്നു പേളി-ശ്രീനീഷ് ദമ്പതികളുടെ മകള്‍ നിലയുടെ ജനനം. പട്ടുടുത്ത്, കരിവളയും കണ്മഷിയും അണിഞ്ഞ് അമ്മൂമ്മയുടെ മടിയില്‍ കിടക്കുന്ന കുഞ്ഞിന്റെ ചെവിയിലേക്ക് ശ്രീനീഷ്, പേളി എന്നിവര്‍ ‘നില’ എന്ന് മൂന്ന് തവണ ആചാരപ്രകാരം വിളിച്ചാണ് പേരിടല്‍ ചടങ്ങ് നടന്നത്.

shortlink

Related Articles

Post Your Comments


Back to top button