കൊല്ലം: നടനും ഭർത്താവുമായ ആദിത്യനെതിരെ പരാതി നൽകി നടി അമ്പിളി ദേവി. വിവാഹത്തിനു ശേഷം ഞാൻ പലരുമായും ബന്ധത്തിലാണെന്നാണ് ആരോപണം. അതു തെളിയിക്കണം. അതിനായി ഏതന്വേഷണത്തോടും സഹകരിക്കും അമ്പിളി ദേവി വ്യക്തമാക്കി. ആദിത്യൻ ജീവിതത്തിലും മികച്ച നടനാണെന്നും അമ്പിളി പറഞ്ഞു.
ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി പീഡിപ്പിച്ചു. ഇല്ലാത്തെ തെളിവുകൾ ഉണ്ടെന്നു പറഞ്ഞായിരുന്നു അപമാനിക്കൽ. അത്രയും ക്രൂരമായ പീഡനം അനുഭവിച്ചു. നിയമത്തിന്റെ വഴിയിൽ പോകാനാണു തീരുമാനം. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളി. പക്ഷേ, തനിക്കു നിയമത്തിൽ വിശ്വാസമുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു.
ആദിത്യന്റെയും സുഹൃത്തായ ഗ്രീഷ്മയുടെയും ഫോണും കോൾ രേഖകളും പരിശോധിക്കണം. ഇതിനായി കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്നും സ്ത്രീത്വത്തെ അപമാനിച്ചതിനു വ്യക്തമായ മറുപടി തന്നേ പറ്റൂവെന്നും അമ്പിളി പറഞ്ഞു.
Post Your Comments