AwardsCinemaGeneralLatest NewsNEWSOscarWorld Cinemas

മികച്ച സംവിധായിക ക്ലോയി ഷാവോ ; സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യൻ വംശജ

മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് ക്ലോയ് ഷാവോ

തൊണ്ണൂറ്റി മൂന്നാമത് ഓസ്‌ക്കര്‍ പുരസ്‌കാരവേദിയില്‍ ചരിത്ര നേട്ടവുമായി ക്ലോയ് ഷാവോ. ഇത്തവണത്തെ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരമാണ് നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തിലൂടെ ക്ലോയ് ഷാവോ നേടിയിരിക്കുന്നത്. കൂടാതെ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയും കൂടിയാണ് ക്ലോയ് ഷാവോ.

മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് ക്ലോയ് ഷാവോ. ദ ഹര്‍ട്ട് ലോക്കര്‍ എന്ന ചിത്രത്തിലൂടെ 2008ൽ കാതറിന്‍ ബിഗ് ലോവാണ് ആദ്യമായി ഓസ്കാർ പുരസ്‌കാരം സ്വന്തമാക്കിയത്.

നാല് നാേമിനേഷനുകളാണ് ഷാവോയ്ക്ക് ഇക്കുറി ലഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ്, വെനീസ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്രമേള തുടങ്ങിയവയില്‍ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ഷാവോ സ്വന്തമാക്കിയിരുന്നു.

മികച്ച സംവിധാനത്തിനുള്ള നാമനിര്‍ദ്ദേശത്തില്‍ രണ്ട് വനിതകള്‍ വരുന്നതും ഇതാദ്യമായാണ്. പ്രോമിസിങ് യങ് വുമണ്‍ എന്ന ചിത്രം ഒരുക്കിയ എമറാള്‍ഡ് ഫെന്നലിന്റെ പേരായിരുന്നു പട്ടികയിൽ ക്ലോയ് ഷാവോയ്ക്ക് ഒപ്പമുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button