GeneralLatest NewsMollywoodNEWSSocial Media

കുഞ്ഞോളെ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ ; കുട്ടികൾക്ക് വേണ്ടി പാട്ടു പാടി റിമി

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഗായിക റിമി ടോമി. തന്റെ ചിത്രങ്ങളും കുടുംബ വിശേഷങ്ങളുമായി ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപിൽ റിമി എത്താറുണ്ട്. അടുത്തിടയിൽ തന്റെ സഹോദരി റീനുവിന്റെ ഇളയ കുഞ്ഞ് കുട്ടിമണിയുടെ മാമോദിസയുടെ ചിത്രങ്ങൾ എല്ലാം താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സഹോദരൻ റിങ്കുവിന്റെയും മുക്തയുടെയും മകൾ കൺമണി, സഹോദരിയുടെ മൂത്ത മക്കൾ എന്നിവർക്കൊപ്പമുള്ള ഒരു മനോഗര വീഡിയോ പങ്കുവെയ്ക്കുകയാണ് റിമി.

കുട്ടാപ്പിക്കും കൺമണിക്കും കുട്ടിമണിക്കും ഒപ്പം ഒരു പാട്ടു പാടിക്കൊണ്ടുള്ള വീഡിയോ ആണ് റിമി പങ്കുവച്ചിരിക്കുന്നത്. പച്ചക്കറിക്കായ തട്ടിൽ എന്ന പാട്ടാണ് കുട്ടിമണിക്ക് വേണ്ടി റിമിയും കുട്ടാപ്പിയും കൺമണിയും പാടുന്നത്.

https://www.instagram.com/p/CODGxqeD2mf/?utm_source=ig_web_copy_link

അടുത്തിടെ മഴവിൽ മനോരമയിൽ റിമി ജഡ്ജായി എത്തുന്ന ‘സൂപ്പർ 4’ എന്ന റിയാലിറ്റി ഷോയിൽ റിമിക്കൊപ്പം എത്തിയ കൺമണിയുടെയും കുട്ടാപ്പിയുടെയും വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button