CinemaGeneralLatest NewsMollywoodNEWS

‘കഴിഞ്ഞ പത്ത് വര്‍ഷത്തോളം എന്ന സഹിച്ച ഈ സ്ത്രീയ്ക്ക് ഒരു മെഡല്‍ തന്നെ കൊടുക്കാന്‍ അര്‍ഹതയുണ്ട്’; പൃഥ്വിരാജ്

ഒരു വ്യക്തിയില്‍ തന്നെ മികച്ച സുഹൃത്തിനെയും ആത്മസഖിയെയും പങ്കാളിയെയും കണ്ടെത്താന്‍ എല്ലാവര്‍ക്കും ഭാഗ്യം ഉണ്ടാവണമെന്നില്ല

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര ദമ്പതിമാരാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. 2011 ഏപ്രില്‍ 24 നാണ് ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോൾ ഇരുവരുടെയും പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരങ്ങള്‍. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഈ ദിവസം ആഘോഷിച്ചത് എങ്ങനെയാണെന്ന് പൃഥ്വി ആരാധകരെ അറിയിച്ചത്.

‘പത്ത് വര്‍ഷങ്ങള്‍. ഒരു വ്യക്തിയില്‍ തന്നെ മികച്ച സുഹൃത്തിനെയും ആത്മസഖിയെയും പങ്കാളിയെയും കണ്ടെത്താന്‍ എല്ലാവര്‍ക്കും ഭാഗ്യം ഉണ്ടാവണമെന്നില്ല. ലോകം മുഴുവന്‍ ആര്‍പ്പുവിളിക്കുമ്പോൾ ഞങ്ങൾ ഒരുമിച്ച്‌ ആഘോഷിച്ചു. ലോകം മുഴുവന്‍ ഞങ്ങളെ തള്ളി താഴെ ഇടുമെന്ന് തോന്നിയപ്പോള്‍ പരസ്പരം കൈകോര്‍ത്ത് പിടിച്ചു.

എന്റെ കുഞ്ഞിന്റെ അത്ഭുതകരമായ അമ്മയ്ക്ക്, എന്നെ ചേര്‍ത്ത് പിടിച്ച്‌ നിര്‍ത്തുന്ന ശക്തിയ്ക്ക്, കഴിഞ്ഞ പത്ത് വര്‍ഷത്തോളം എന്ന സഹിച്ച ഈ സ്ത്രീയ്ക്ക് ഒരു മെഡല്‍ തന്നെ കൊടുക്കാന്‍ അര്‍ഹതയുണ്ട്. അടുത്ത പത്ത് വര്‍ഷത്തേക്കും പിന്നെ അങ്ങോട്ട് എന്നും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു സുപ്‌സ്… എന്നുമാണ് പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button