GeneralLatest NewsMollywoodNEWSSocial Media

കാമുകനോടൊപ്പം പിറന്നാൾ ആഘോഷിച്ച് രഞ്ജിനി ഹരിദാസ്

അമ്മൂമ്മയുടെ വിയോഗം മൂലം പിറന്നാൾ ആഘോഷം വെറുമൊരു കേക്ക് മുറിക്കൽ മാത്രമായി ഒതുക്കുകയായിരുന്നു താരം

അവതാരകയായി ശ്രദ്ധേയയായ താരമാണ് രഞ്ജിനി ഹരിദാസ്. ടിവി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുന്ന രഞ്ജിനി അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. അടുത്തിടയിലാണ് താരം തന്റെ പ്രണയിതാവിനെ പരിചയപ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ പിറന്നാൾ കാമുകൻ ശരത് പുളിമൂടിനൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. അമ്മൂമ്മയുടെ വിയോഗം മൂലം പിറന്നാൾ ആഘോഷം വെറുമൊരു കേക്ക് മുറിക്കൽ മാത്രമായി ഒതുക്കുകയായിരുന്നു താരം.

ഗായികയായ രഞ്ജിനി ജോസും മറ്റൊരു സുഹൃത്തും കൂടിയുണ്ടായിരുന്നു ആഘോഷത്തിൽ പങ്കുചേർന്നു. വീട്ടിൽ അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള പിറന്നാൾ ചിത്രവും രഞ്ജിനി പോസ്റ്റ് ചെയ്തു. ഒരു വീഗൻ കേക്ക് ആണ് ഇക്കുറി രഞ്ജിനിയുടെ പിറന്നാളിനായി ഒരുങ്ങിയത്.

ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് കാമുകൻ ശരത് പുളിമൂടിനെക്കുറിച്ച് രഞ്ജിനി മനസ്സ് തുറന്നത്. 16 വർഷമായി ശരത്തിനെ പരിചയമുണ്ട്. ശരത്ത് വിവാഹിതനായിരുന്നു. താൻ മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിൾ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നും രഞ്ജിനി വ്യക്തമാക്കി.

കല്ല്യാണം കഴിക്കണം എന്ന് വച്ചല്ല ഞാന്‍ പ്രണയിക്കുന്നത്. കല്ല്യാണം കഴിക്കാം എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ, കല്ല്യാണം എന്ന കണ്‍സപ്റ്റ് ഇന്നും എനിക്ക് സ്വീകാര്യമല്ല. അതിന്റെ ലീഗല്‍ കോണ്‍ട്രാക്ട് സൈഡ് ഇപ്പോഴും എനിക്ക് മനസ്സിലാക്കാന്‍ ആയിട്ടില്ല. കല്ല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. എന്റെ ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. പിന്നെ, നാളെ ഒരാള്‍ എങ്ങനെയൊക്കെ മാറുമെന്ന് നമുക്ക് അറിയില്ലല്ലോ. നാളയെ കുറിച്ച് പറയാന്‍ നാം ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല, രഞ്ജിനി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button