![](/movie/wp-content/uploads/2021/04/manoj-2.jpg)
കോവിഡ് രണ്ടാം തരംഗം സംസ്ഥാനമൊട്ടാകെ വ്യാപിച്ചതോടെ കടുത്ത നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ശനി, ഞായര്‍ ദിവസങ്ങളിൽ കര്‍ശന നിയന്ത്രണങ്ങളാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തെയും നിയന്ത്രണങ്ങള്‍ ലോക്ക്ഡൗണിന് സമാനമായിരിക്കുമെന്നും ജനങ്ങള്‍ പരമാവധി സമയം വീട്ടിൽ തന്നെ കഴിയണമെന്നും അറിയിച്ചു. ഇപ്പോഴിതാ ആശങ്കയോടെ ഇരിക്കുന്ന ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും പകരുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ മനോജ് കെ ജയൻ. കുറിപ്പിനോടൊപ്പം സീനിയേഴ്സ് എന്ന സിനിമയിലെ ഒരു ചിത്രവും താരം പങ്കുവെച്ചു.
“ ലോക്ക്ഡൗണിന് സമാനമായ രണ്ടു ദിവസങ്ങൾ ഇന്നും, നാളെയും. ഒരു പരിപൂർണ്ണ ലോക്ക്ഡൗൺ നമുക്കിനി ചിന്തിക്കാനെ വയ്യ. എല്ലാം നല്ലതിനു വേണ്ടിയാണെന്ന് കരുതി എല്ലാവരും സഹകരിക്കുക. സൂക്ഷിക്കുക.. ശ്രദ്ധിക്കുക. നല്ലതു മാത്രം സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സീനിയേഴ്സ് സിനിമയിൽ നിന്ന് ഒരു ചിത്രം”, എന്നാണ് മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/COCOOXFpaE5/?utm_source=ig_web_copy_link
വൈശാഖ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ സിനിമയായ സീനിയേഴ്സിലെ ഒരു ചിത്രമാണ് കുറിപ്പിനൊപ്പം മനോജ് കെ ജയൻ പങ്കുവെച്ചിരിക്കുന്നത്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ. ജയൻ എന്നിവരാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Post Your Comments