CinemaGeneralMollywoodNEWS

ക്ഷീണം തോന്നിയാല്‍ ജോഷിയുടെ സെറ്റില്‍ ഞാനത് തുറന്നു പറയും: കവിയൂര്‍ പൊന്നമ്മ

എത്ര ക്ഷീണം ആണെങ്കിലും ക്യാമറയ്ക്കു മുന്നിൽ എത്തുമ്പോൾ അതൊക്കെ മാറും

മലയാള സിനിമയിൽ അമ്മ വേഷങ്ങൾ ഏറ്റവും മനോഹരമായി ചെയ്യുന്ന നടിയാണ് കവിയൂർ പൊന്നമ്മ. പ്രേംനസീറിന്‍റെ കാലം മുതൽ ഇന്നത്തെ ന്യൂജനറേഷൻ താരങ്ങളുടെ വരെ അമ്മ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള കവിയൂര്‍ പൊന്നമ്മ ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ്. പ്രേം നസീർ, സത്യൻ, മധു, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ സൂപ്പർ താരങ്ങളുടെയെല്ലാം അമ്മയായി അഭിനയിച്ച കവിയൂർ പൊന്നമ്മ അഭിനയം ഒരിക്കലും മതിയാക്കില്ലെന്ന് തുറന്നുപറയുകയാണ്. അഭിനയിക്കുന്ന സമയത്ത് ശാരീരികമായ ബുദ്ധിമുട്ടുകൾ വരുമ്പോൾ ജോഷിയുടെ സെറ്റിലാണെങ്കിൽ താൻ അത് തുറന്നു പറയുമെന്നും എത്ര വലിയ സീന്‍ എടുത്താലും എന്റെ ബുദ്ധിമുട്ട് കണ്ടു തനിക്ക് റസ്റ്റ് ചെയ്യാനുള്ള അവസരം ജോഷി നൽകുമെന്നും, ഒരു ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ സംസാരിക്കവേ കവിയൂർ പൊന്നമ്മ പറയുന്നു

കവിയൂർ പൊന്നമ്മയുടെ വാക്കുകള്‍

“അഭിനയം ഒരിക്കലും നിർത്തുന്ന പരിപാടി ഇല്ല. എത്ര ക്ഷീണം ആണെങ്കിലും ക്യാമറയ്ക്കു മുന്നിൽ എത്തുമ്പോൾ അതൊക്കെ മാറും. സംവിധായകൻ ജോഷിയുടെ സിനിമയിലൊക്കെ അഭിനയിക്കുമ്പോൾ വയ്യാതെ വന്നാൽ ‘റസ്റ്റ് എടുത്തോട്ടെ’ എന്ന് ചോദിക്കും. ‘ചേച്ചി പോയി കാറിലിരുന്നു റസ്റ്റ് എടുത്തോ ഞാൻ ചേച്ചി ഇല്ലാത്ത സീൻ എടുത്തോളാം’ എന്ന് അദ്ദേഹം പറയും. ഇപ്പോൾ ഏതായാലും ശാരീരിക പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. അത് വലിയൊരു ഭാഗ്യമാണ്”.

shortlink

Related Articles

Post Your Comments


Back to top button