കൊച്ചി: ടോവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം വരവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിന്റെ ഒഫിഷ്യൽ പേജുകൾ വഴി പുറത്തിറക്കി. ഗോദ, തിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന രാകേഷ് മണ്ടോടി ആദ്യമായി സംവിധാനം ചെയ്യുന്ന വരവിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് പ്രദീപ് കുമാർ പതിയറയാണ്.
അരവിന്ദന്റെ അതിഥികൾക്ക് ശേഷം പ്രദീപ് കുമാർ നിർമ്മിക്കുന്ന ചിത്രമാണ് വരവ്. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് ചിത്രത്തിന് ആശംസകൾ നേർന്ന് കൊണ്ട് പോസ്റ്റർ പങ്കു വെച്ചത്.സംവിധായകനോടൊപ്പം പ്രശസ്ത ഗാന രചയിതാവ് മനു മഞ്ജിത്ത്, പുതുമുഖം സരേഷ് മലയൻകണ്ടി, എന്നിവർ ചേർന്നാണ് വരവിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിശ്വജിത് ഒടുക്കത്തിലാണ് വരവിന്റെ ഛായാഗ്രാഹകൻ.
സൗണ്ട് ഡിസൈനിങ്ങിന് നാഷണൽ അവാർഡ് നേടിയ പി.എം. സതീഷാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. ക്രീയേറ്റീവ് ഡയറക്ടർ- മനു സെബാസ്റ്റ്യൻ,സംഗീത സംവിധായകൻ ഗുണ ബാലസുബ്രമണ്യനാണ് വരവിന്റെ സംഗീത സംവിധാനം. വസ്ത്രാലങ്കാരം – ദിവ്യ സ്വരൂപ് ഫിലിപ്പ്. ഈ വർഷം അവസാനത്തോടെയാണ് വരവിന്റെ ചിത്രീകരണം ആരംഭിക്കുക.
Post Your Comments