രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ എടുത്ത അനുഭവം പങ്കുവെച്ച് പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രേക്ഷകരോട് പങ്കുവെച്ചത്. ‘മരണത്തിനു മുമ്പിൽ മരിക്കുന്നവരെ രക്ഷിച്ചു കൊണ്ട് മരിച്ചു വീഴുന്ന ഒരു വലിയ ജനസഞ്ചയം ഉണ്ട് ഏത് രാജ്യത്തും’ എന്ന് രഘുനാഥ് പലേരി കുറിക്കുന്നു.
രഘുനാഥ് പലേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം
ഇന്നലെ രണ്ടാമത്തെ കുത്തും കിട്ടി. ഒന്നാം കുത്ത് ഒന്നും അറിഞ്ഞില്ല. രണ്ടാം കുത്ത് കൊള്ളാം. മൊത്തം ഒരു ഇരുട്ടടി പോലെ.
സുഖമുള്ളൊരു ക്ഷീണം.
നേരിയ പനി.
കുത്ത് വാങ്ങിച്ച കൈയിൽ നല്ല വേദന
രാത്രി ഉറങ്ങാനേ പറ്റിയില്ല.
പുറത്ത് നല്ല ഇടിയും മഴയും. മൊത്തം ഹരം.
പുലർച്ചയാണ് ഉറങ്ങിയത്.
രണ്ടാം കുത്ത് കഴിഞ്ഞതും എന്തോ കാരണത്താൽ എനിക്ക് ഒന്നാം കുത്ത് കഴിഞ്ഞു എന്നാണ് സന്ദേശം വന്നത്..!
എനിക്കിപ്പോൾ ഒന്നാം കുത്തിന്റെ രണ്ട് സർട്ടിഫിക്കറ്റ് ഉണ്ട്…!!
അത് സാരമില്ല.
മൂന്നാം കുത്തിനും ഒരു ചാൻസ് ഉണ്ട്.
മെയ് 20 ന്..
പ്രിയപ്പെട്ട പലരും കുത്ത് വാങ്ങാതെ പോയി. പലരും അസുഖം വന്ന് അങ്ങേയറ്റം വിഷമിച്ചു. ഓർക്കുമ്പോൾ ചിലനേരം നെഞ്ചിടിക്കും. കുത്ത് ഒരുക്കി തന്നവരെയും അതിനൊപ്പം നിന്നവരെയും ആദരപൂർവ്വം മനസ്സിൽ വരക്കും.
മരണത്തിനു മുമ്പിൽ മരിക്കുന്നവരെ രക്ഷിച്ചു കൊണ്ട് മരിച്ചു വീഴുന്ന ഒരു വലിയ ജനസഞ്ചയം ഉണ്ട് ഏത് രാജ്യത്തും.
അവർക്കു മുന്നിൽ ആദരവോടെ വണങ്ങി നിൽക്കും ഏത് മരണവും.
ജയ്ഹിന്ദ്.
……….
ചിത്രത്തിൽ, എനിക്ക് രണ്ടാം കുത്ത് നൽകാൻ ഒപ്പം വന്ന് പ്രതീക്ഷിക്കാതെ ഒന്നാം കത്ത് നേടിയ ശ്രീ സുബ്രഹ്മണ്യൻ. ഒപ്പം കുത്ത് കിട്ടിയ മറ്റു കുട്ടികളും ചേറ്റുവ സ്ക്കൂളിലെ ഒരു ക്ലാസുമുറിയിൽ വിശ്രമിക്കുന്നു.
Post Your Comments