GeneralLatest NewsMollywoodNEWSSocial Media

ചിരഞ്ജീവിയുടെ ഓർമ്മയിൽ മേഘ്‌ന ; വിവാഹഫോട്ടോ പങ്കുവെച്ച് താരം

മേഘ്ന ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ച വിവാഹ ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മേഘ്‌ന രാജ്. തുടർന്ന് നിരവധി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചു. താരത്തിന്റെ വിശേഷങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ മരണം. ചീരു എന്ന് വിളിക്കുന്ന ചിരഞ്ജീവിയുടെ ചിത്രങ്ങളും ഓർമകളും മേഘ്ന ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം മേഘ്ന ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ച വിവാഹ ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യഥാർത്ഥത്തിൽ ഒരു ആരാധക പേജ് പങ്കിട്ട ഫോട്ടോയിൽ, 2018 ൽ നടന്ന ദമ്പതികളുടെ വിവാഹത്തിൽ മേഘന, ചിരഞ്ജീവി, അർജുൻ സർജ എന്നിവർ നിൽക്കുന്ന ചിത്രമാണിത്.

https://www.instagram.com/p/COAle1LgOCm/?utm_source=ig_web_copy_link

ഒക്ടോബര്‍ 22 നാണ് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. ചീരുവിന്റെ അകാല വിയോഗം കുടുംബത്തെ ഒന്നടങ്കം ദുഖത്തിലാക്കിയെങ്കിലും കുഞ്ഞിന്റെ ജനനം ആഘോഷമാക്കുകയാണ് കുടുംബം.

shortlink

Related Articles

Post Your Comments


Back to top button