സോഷ്യൽ മീഡിയയിൽ സജീവമായ ശോഭന കൂടുതലും തന്റെ നൃത്ത വീഡിയോകളാണ് പങ്കുവെയ്ക്കാറുള്ളത്. എന്നാൽ ഇത്തവണ പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുള്ളത് വ്യത്യസ്ഥമായ ഒന്നാണ്. തന്റെ മകളെ പഠിപ്പിക്കുന്ന വീഡിയോയാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെക്കാറുള്ള ശോഭന മകൾ വളർന്നതിന് ശേഷമുള്ള ചിത്രങ്ങൾ ഒന്നും പുറത്തുവിട്ടിരുന്നില്ല . ഇപ്പോൾ വന്നിട്ടുള്ള വീഡിയോയിലും മകളുടെ മുഖം കാണിച്ചിട്ടില്ല.
ബുക്ക് എവിടെയെന്നും പരീക്ഷ ഭാഗങ്ങൾ കംപ്ലീറ്റ് ചെയ്തിട്ടില്ലല്ലോയെന്നും ശോഭന മകളോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പം എല്ലാ മാതാപിതാക്കൾക്കുമുള്ള ഒരു ചെറിയ ഉപദേശം കൂടി ശോഭന വീഡിയോയിൽ നൽകുന്നുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും തന്റെ ഡാൻസ് വീഡിയോകളും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു സജീവമായി നിൽക്കുന്ന താരമാണ് ശോഭന.
https://www.instagram.com/p/COAmni1nw10/?utm_source=ig_web_copy_link
അടുത്തിടയിൽ ശോഭനയുടെ ഒരു മോഡേൺ ലുക്കിലുള്ള ചിത്രവും വൈറലായിരുന്നു. പാന്റും ടോപ്പുമണിഞ്ഞ് അൽപ്പം വ്യത്യസ്തമായ ഗെറ്റപ്പിലാണ് ശോഭന ചിത്രങ്ങളിൽ എത്തിയത്.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
Post Your Comments