![](/movie/wp-content/uploads/2021/04/kangana-5.jpg)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിമർശനവുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. കേജ്‌രിവാള്‍ സംസ്ഥാനത്തിന്റെ ഖജനാവിലെ പണം ദുരുപയോഗം ചെയ്തുവെന്നും കങ്കണ ആരോപിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കേജ്‌രിവാളിന്റെ കൂടിക്കാഴ്ചയുടെ ഒരു വീഡിയോയും താരം പങ്കുവെച്ചു.
കങ്കണ പങ്കുവെച്ച കുറിപ്പ്
‘നിങ്ങളുടെ തെറ്റുകള്‍ ഒരുപാട് ഉണ്ട്. പറഞ്ഞു തുടങ്ങുകയാണെങ്കില്‍…
1) സംസ്ഥാനത്തിന്റെ പണം എടുത്ത് സ്വയം പ്രമോഷന്‍ നടത്തി
2) തലസ്ഥാനത്ത് സമരങ്ങളും, പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്യാന്‍ പണം ഉപയോഗിച്ചു
3) മുൻധാരണ ഇല്ലാതെ വോട്ടര്‍മാര്‍ക്ക് താത്കാലിക സുഖത്തിനായി സൗജന്യമായി വെളളവും, വൈദ്യുതിയും നല്‍കുക. എന്നാല്‍ ഇതില്‍ ഏറ്റവും രസകരം തലസ്ഥാനത്ത് ഒരു ഓക്സിജന്‍ പ്ലാന്റ് പോലും ഇല്ല എന്നതാണ്.’–കങ്കണ കുറിച്ചു.
Post Your Comments