തന്റെ ദൈവ വിശ്വാസം എന്താണെന്ന് തുറന്നുപറഞ്ഞു നടൻ ബൈജു. അവസാനമായി ക്ഷേത്രത്തിൽ പോയ അനുഭവവും ബൈജു പങ്കുവയ്ക്കുന്നു. അന്ധവിശ്വാസങ്ങൾ ഇല്ലാത്ത താൻ തനിക്ക് വേണ്ടി പ്രാർത്ഥിക്കാറില്ലെന്നും ഒരു ടിവി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ തുറന്നു പറയുന്നു.
നടന് ബൈജുവിന്റെ വാക്കുകള്‍
“എനിക്ക് അന്ധവിശ്വാസങ്ങൾ ഇല്ല. വിശ്വാസങ്ങളുണ്ട്. സ്ഥിരമായി അമ്പലത്തിൽ പോകാറില്ല. അവസാനമായി ക്ഷേത്രത്തിൽ പോയത് ദാസേട്ടനൊപ്പമാണ്. അതൊരു അപ്രതീക്ഷ സന്ദർശനമായിരുന്നു. ‘അരവിന്ദന്റെ അതിഥികൾ’ എന്ന സിനിമയ്ക്കുവേണ്ടി മൂകാംബികയിൽ പോകുമ്പോഴാണ് അവിടെവച്ച് ദാസേട്ടനെ കണ്ടത്. അന്ന് ദാസേട്ടന്റെ ജന്മദിനമായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ചോദിച്ചു, ‘നീ അമ്പലത്തിൽ വരുന്നില്ലേയെന്ന്’ എന്തായാലും ദാസേട്ടനൊപ്പം അല്ലേ പോകാമെന്നു ഞാനും കരുതി. അങ്ങനെ കൂടെ പോയി. എനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരു സ്വഭാവമില്ല. ആരോടും തെറ്റ് ചെയ്യുന്നില്ല, മോശമായി പെരുമാറുന്നില്ല, അങ്ങനെയുള്ള ഞാൻ എന്തിന് വേണ്ടി പ്രാർത്ഥിക്കണം എന്ന ചിന്തയാണ്. എന്ന് കരുതി പ്രാർത്ഥിക്കുന്നവർ എല്ലാം തെറ്റ് ചെയ്യുന്നവർ ആണെന്നല്ല. എന്റെ അഭിപ്രായമാണിത്. ഞാൻ വിശ്വസിക്കുന്ന രണ്ട് ദൈവങ്ങൾ സൂര്യനും, ചന്ദ്രനും ആണ്. അതാണ് എന്റെ വിശ്വാസം”. നടൻ ബൈജു പറയുന്നു
Post Your Comments