മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസില്‍ മത്സരം മുറുകി വരികയാണ്. ക്യാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തി നേടിയ ഡിംപല്‍ ഷോയിലെ മികച്ച മത്സരാർത്ഥി കൂടിയാണ്. കഴിഞ്ഞ ദിവസം നാട്ടുക്കൂട്ടം എന്ന വീക്ക്‌ലി ടാസ്‌കിനിടയില്‍ കിടിലം ഫിറോസ് ഡിംപലിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ക്യാന്‍സര്‍ രോഗത്തില്‍ നിന്നുമുള്ള തന്റെ അതിജീവിനം പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാനാണ് ഈ ഷോയിലേയ്ക്ക് വന്നതെന്ന് പലതവണ ആവര്‍ത്തിച്ച് ഡിംപല്‍ പറയാറുണ്ട്. എന്നാലത് സിംപതിയ്ക്ക് വേണ്ടി നടത്തുന്ന ഗെയിം ആണെന്ന് പറഞ്ഞതോടെ പ്രേക്ഷകരും എതിര്‍ത്തു. മുന്‍ബിഗ് ബോസ് താരം ദയ അശ്വതിയും ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.
‘അതേടാ ഫിറോസേ… ജീവിതത്തില്‍ ക്യാന്‍സര്‍ വന്നവര്‍ അതിനെതിരെ പൊരുതി നേടി വിജയം നേടുമ്ബോള്‍ ഞങ്ങള്‍ക്ക് അവരോട് വല്ലാത്തൊരു ബഹുമാനം ഉണ്ട്. പൂര്‍ണ ആരോഗ്യവാന്‍ ആയിട്ടും ഫുള്‍ ടൈം കട്ടിലിലും സോഫയിലും കിടന്നും കമഴ്ന്നും ചാരി കുറ്റം പറഞ്ഞു ഇരിക്കുന്ന നിന്നെ പോലെയുള്ളവര്‍ക്ക് അതൊക്ക പുച്ഛമായിട്ട് തോന്നുമായിരിക്കും.
അല്ലേല്‍ നിന്നെയൊക്കെ സപ്പോര്‍ട്ട് ചെയ്യുന്ന ഗതികെട്ട ഫാന്‍സിന് അതൊക്ക കരച്ചില്‍ നാടകമായിട്ടും, സ്ട്രാറ്റര്‍ജി ആയിട്ടും തോന്നുമായിരിക്കും. പക്ഷേ തന്റെ വേദനയുടെ പേരില്‍ ഒരു നിമിഷം പോലും അവള്‍ അവിടെ ആക്റ്റീവ് ആവാതെ നില്‍കുന്നില്ല. നല്ല അന്തസ്സായ പെണ്ണൊരുത്തി ആയിട്ട് തന്നെയാണ് നില്‍ക്കുന്നത്.
നിന്നോട് ഒരു ചെറിയ ഇഷ്ടമൊക്ക തോന്നിയിരുന്നു, ഇന്നോട് കൂടി നീ കിടിലം അല്ല ‘കീടം’ ആയിട്ടാണ് ഞങ്ങള്‍ നിന്നെ കാണുന്നത്. പരിപൂര്‍ണമായി നിന്നെ വെറുക്കുന്നു’. എന്നും ദയ കുറിച്ചു
Post Your Comments