CinemaGeneralLatest NewsMovie GossipsNEWS

സായിക്ക് നേരെ റംസാൻ ചെരുപ്പെറിഞ്ഞു, കൊണ്ടത് മണിക്കുട്ടന്; വിയർപ്പ് കാരണം കാലിൽ നിന്ന് തെറിച്ച് പോയതാണെന്ന് നോബി

റംസാൻ്റെ കാലിലെ വിയർപ്പ് കാരണമാണ് ചെരുപ്പ് തെറിച്ച് പോയതെന്ന് ന്യായീകരിച്ച് നോബി

ബിഗ്ബോസ് വീട്ടിലെ അറുപത്തിയാറാം ദിവസം നടന്ന ടാസ്ക് ആകെ ശബ്ദകോലാഹലം നിറഞ്ഞതായിരുന്നു. വീക്കിലി ടാസ്കിനിടെ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. കളികൾ മാറുകയാണ്. ഇന്നലെ നടന്ന ടാസ്കിനിടെ റംസാൻ സായി വിഷ്ണുവിന് നേരെ ചെരുപ്പെറിയുകയും എന്നൽ, അത് മണിക്കുട്ടൻ്റെ ദേഹത്ത് വന്ന് വീഴുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ഹൗസിനുള്ളിൽ മാത്രമല്ല പുറത്തും വൻ ചർച്ചയാണ് നടക്കുന്നത്.

Also Read:ഞാൻ കടുത്ത വിഷമത്തിലാണ്, എങ്ങനെ മറികടക്കുമെന്ന് അറിയില്ല. ; ശ്രാവൺ റാത്തോഡിന്റെ വിയോഗത്തിൽ ദുഃഖമറിയിച്ച് നദീം സെയ്ഫി

നാട്ടുകൂട്ടം ടാസ്കിനിടെ സായിയെ ചോദ്യം ചെയ്യുമ്പോഴായിരുന്നു റംസാൻ്റെ ഈ പ്രവൃത്തി. റംസാൻ സായിയ്ക്ക് നേർക്ക് എറിഞ്ഞ ചെരുപ്പ് ലക്ഷ്യം തട്ടി മണിക്കുട്ടന് ദേഹത്ത് വീഴുകയായിരുന്നു. എറിഞ്ഞത് സായിയെ ആണെങ്കിലും കൊണ്ടത് മണിക്കുട്ടനായിരുന്നു. ഇതോടെ, പ്രകോപിതനായ മണിക്കുട്ടൻ റംസാൻ്റെ നേർക്ക് ചെന്നു. റംസാൻ അപ്പോഴേക്കും സോറി പറയുന്നുണ്ടായിരുന്നു. എന്നാൽ, അവിടെ തീരേണ്ട വിഷയം കിടിലൻ ഫിറോസും നോബിയും വഷളാക്കുകയായിരുന്നു. കിടിലൻ ഫിറോസും മണിക്കുട്ടനും തമ്മിൽ കയ്യേറ്റശ്രമങ്ങൾ തന്നെയുണ്ടായി. റംസാൻ്റെ കാലിൽ വിയർപ്പ് ആയതിനാൽ ചെരുപ്പ് തെറിച്ച് പോയതാണെന്നായിരുന്നു നോബിയുടെ ന്യായീകരണം.

ഇന്ന് ബിഗ്ബോസ് വീട്ടിൽ വലിയ ഏറ്റുമുട്ടലിനാണ് പ്രേക്ഷകർ ഇന്നലെ സാക്ഷിയായത്. റംസാൻ്റെ ഈ പ്രവൃത്തി സോഷ്യൽ മീഡിയയും ചർച്ച ചെയ്തു തുടങ്ങി. ബിഗ് ബോസ് നിയമങ്ങൾ തെറ്റിച്ച് മണിക്കുട്ടന് നേരെ ചെരുപ്പെറിഞ്ഞ റംസാനെ പുറത്താക്കണമെന്നാണ് പലരും കമൻ്റ് ചെയ്യുന്നത്. മോഹൻലാൽ വരുന്ന എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button