CinemaGeneralMollywoodNEWS

പ്രമുഖ താരങ്ങളുടെ ആദ്യ സിനിമ വെളിച്ചം കണ്ടിട്ടില്ല: ആദ്യമായി അഭിനയിച്ച സിനിമയെക്കുറിച്ച് മനോജ്‌.കെ.ജയന്‍

പക്ഷേ ഒരു നായക നടനായി സിനിമയിൽ നിലനിൽക്കാൻ കഴിഞ്ഞില്ലെങ്കിലും എന്റെ മൂന്നാമത്തെ ചിത്രം എംടി സാറിന്റെ തിരക്കഥയിൽ ഞാൻ അഭിനയിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ അനുഗ്രഹം

അഭിനയിച്ച ആദ്യ ചിത്രം റിലീസ് ആകരുതേയെന്ന് പ്രാർത്ഥിച്ച നടനാണ് താനെന്നും, അത്തരമൊരു ചിന്തയ്ക്ക് പിന്നിൽ ഒരു കാരണമുണ്ടായിരുന്നുവെന്നും തുറന്നുപറയുകയാണ് നടൻ മനോജ്.കെ.ജയൻ. ‘മാമലകൾക്കപ്പുറത്ത്’ എന്ന പുറത്തിറങ്ങാത്ത ചിത്രത്തിലാണ് മനോജ് കെ ജയൻ ആദ്യമായി അഭിനയിച്ചത്. എംടി രചന നിര്‍വഹിച്ച പെരുന്തച്ചന്‍ ആയിരുന്നു മനോജ്‌ കെ ജയന്റെ മൂന്നാമത്തെ ചിത്രം.

മനോജ്‌ കെ ജയന്‍റെ വാക്കുകള്‍

“ഞാൻ സിനിമ ഫീൽഡിലേക്ക് വരുമ്പോൾ ഇവിടെ നാല്  നായകൻ നടന്മാരാണ് തിളങ്ങി നിന്നിരുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം. അവർക്കിടയിലേക്കാണ് നായക സങ്കൽപവുമായി മലയാളസിനിമയിലേക്ക് ഞാൻ എത്തുന്നത്. പക്ഷേ ഒരു നായക നടനായി സിനിമയിൽ നിലനിൽക്കാൻ കഴിഞ്ഞില്ലെങ്കിലും എന്റെ മൂന്നാമത്തെ ചിത്രം എംടി സാറിന്റെ തിരക്കഥയിൽ ഞാൻ അഭിനയിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ അനുഗ്രഹം. മറ്റു നായകന്മാർക്ക് ഇത്രയും വേഗം ഇങ്ങനെ ഒരു അവസരം കിട്ടി കാണുമോ എന്നത് സംശയമാണ്. എന്റെ ആദ്യ സിനിമ ‘മാമലകൾക്കപ്പുറത്ത്’ എന്ന ചിത്രമായിരുന്നു. അത് റിലീസ് ആകരുതെന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു. അതിനൊരു കാരണമുണ്ടായിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഒന്നും ആദ്യസിനിമ വെളിച്ചം കണ്ടിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ എന്റെ ആദ്യ സിനിമയ്ക്കും അങ്ങനെ ഒരു വിധി വന്നാൽ അവരെപ്പോലെ ഞാനും ഒരു സൂപ്പർതാരം ആകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത”.

shortlink

Related Articles

Post Your Comments


Back to top button