![](/movie/wp-content/uploads/2021/04/untitled-1-25.jpg)
അഭിനയത്തിന്റെ കാര്യത്തിൽ റിയൽ സൂപ്പർ സ്റ്റാർ ആണ് നടൻ സിദ്ദിഖ്. മലയാളസിനിമയിൽ ഏതുതരം വേഷങ്ങളിലേക്കും പരിഗണിക്കാവുന്ന സിദ്ദിഖ് മോഹൻലാൽ എന്ന നടനെ കുറിച്ച് വളരെ വ്യത്യസ്തമായൊരു അനുഭവം പങ്കിടുകയാണ്. മമ്മൂട്ടിക്ക് തന്നോട് ദേഷ്യം വരുമ്പോഴാണ് സിദ്ദിഖ് എന്ന് വിളിക്കുന്നതെന്നും എന്നാൽ മോഹൻലാൽ മറിച്ചാണെന്നും ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ സിദ്ദിഖ് പറയുന്നു. തന്നെക്കാൾ വലിയ നടനാണ് മോഹൻലാൽ എന്ന രീതിയിൽ അദ്ദേഹം എവിടെയും സംസാരിക്കില്ലെന്നും, മോഹൻലാലിനെ മുകളിൽ നിൽക്കുന്ന നടനാണ് താൻ എന്ന നിലയിലാണ് മോഹൻലാലിന്‍റെ വർത്തമാനം എന്നും സിദ്ദിഖ് പങ്കുവെക്കുന്നു
“മമ്മൂക്ക എന്നെ ദേഷ്യം വരുമ്പോഴാണ് സിദ്ദിഖ് എന്ന് വിളിക്കുന്നത്. ലാല്‍ തിരിച്ചാണ്. സിദ്ദീഖ് എന്ന് വിളിച്ചാൽ ലാലിനു നമ്മളോട് ആ സമയത്ത് കൂടുതൽ ഇഷ്ടം ഉണ്ടെന്നാണ് അർത്ഥം. ‘ഭൂമിയിലെ രാജാക്കൻമാർ’ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഞാൻ ലാലിനെ ആദ്യമായി കാണുന്നത്. ലാൽ ഇന്നേവരെ എന്നെ ലാലിനെക്കാൾ താഴെയുള്ള ഒരു നടനായി കണ്ടിട്ടില്ല. ലാൽ എന്നെ എപ്പോഴും ‘അണ്ണാ’ എന്നാണ് വിളിക്കുന്നത്. ലാലിനൊപ്പം അഭിനയിക്കുന്ന ഒരു സഹനടനായിട്ടല്ല ലാൽ എന്നെ കാണുന്നത്. ലാലിന്റെ വർത്തമാനങ്ങളിൽ ഞാനാണ് ലാലിനേക്കാൾ വലിയ നടൻ എന്ന് തോന്നിപ്പോകും”. അതാണ് മോഹൻലാൽ
Post Your Comments