നടന് ടൊവിനോ തോമസിന് കൊവിഡ് 19 നെഗറ്റീവായി. ടൊവിനോ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ പതിനഞ്ചിനായിരുന്നു ടോവിനോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തനിക്ക് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇനി കുറച്ച് നാളുകൾ ക്വാറന്റൈൻ കാലമായിരിക്കുമെന്നും താരം പറഞ്ഞിരുന്നു.
‘ഞാൻ ടെസ്റ്റിൽ നെഗറ്റീവായി സ്ഥിരീകരിച്ചു, ഈ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. പൂർണ്ണമായും സൗഖ്യമാണ്. ഒരു കുഴപ്പവുമില്ല, ആരോഗ്യവാനാണ്. പക്ഷേ വീണ്ടും കൊവിഡാനന്തരം ഇങ്ങനെ തന്നെയായി തുടരുവാൻ ആഗ്രഹിക്കുന്നു. എല്ലാ കേസിലും അങ്ങനെയാവാറില്ല. അതുകൊണ്ട് കൂടുതൽ മുൻകരുതലുകളും സുരക്ഷയുമൊക്കെ എടുത്ത് സുരക്ഷിതരായി തന്നെ തുടരുക’. സുഖ വിവരം അറിയിച്ചുകൊണ്ട് ടൊവിനോ കുറിച്ചു.
https://www.instagram.com/p/CN9Q-QAjRzC/?utm_source=ig_web_copy_link
Post Your Comments