GeneralLatest NewsMollywoodNEWSSocial MediaUncategorized

ആദ്യ ഭാര്യയ്ക്ക് സീരിയൽ നൽകിയതാണ് ആദിത്യന് എന്നോട് ദേഷ്യമുണ്ടാവാൻ കാരണം, അമ്പിളി നല്ല കുട്ടിയാണ് ; തുറന്നുപറഞ്ഞ് ജീജ

അമ്പിളിയും ആദിത്യനും നന്നായി ജീവിക്കുന്നത് കാണാനായിരുന്നു ആഗ്രഹമെന്ന് ജീജ

സീരിയല്‍ നടന്‍ ആദിത്യന്‍ ജയനുമായിട്ടുള്ള ദാമ്പത്യബന്ധം തകര്‍ന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസമാണ് അമ്പിളി ദേവി വെളിപ്പെടുത്തിയത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുക ആണെന്നുമൊക്കെ പല അഭിമുഖങ്ങളിലുമായി അമ്പിളി പറഞ്ഞത് ഏറെ ചർച്ചയായി മാറിയിരുന്നു. തൊട്ടു പിന്നാലെ അമ്പിളി ദേവിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദിത്യനും രംഗത്തെത്തി. ‘സമയം മലയാളത്തിന്’ നൽകിയ അഭിമുഖത്തിൽ അമ്പിളിക്കെതിരെയുള്ള തെളിവുകളും ആദിത്യൻ പുറത്തുവിട്ടു.

കല്യാണത്തിന് മുൻപും അതിനു ശേഷവും അമ്പിളിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും. അയാൾ നിരന്തരം ഫോണിൽ വിളിച്ചിരുന്നുവെന്നും ആദിത്യൻ ആരോപിക്കുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ടുകളും ആദിത്യൻ പുറത്തുവിട്ടു. അമ്പിളിയും ആദിത്യനും വിവാഹം ചെയ്ത സമയത്ത് ജീജ സുരേന്ദ്രന്‍ പറഞ്ഞ ചില കാര്യങ്ങള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആദ്യ വിവാഹത്തിന് മുന്‍പ് ഇരുവരും പ്രണയത്തിലാണെന്ന് തനിക്ക് അറിയാമെന്ന് ജീജ പറഞ്ഞത് താരങ്ങള്‍ നിഷേധിച്ചു. അന്ന് ജീജയെ എല്ലാവരും വിമര്‍ശിച്ചെങ്കിലും അത് സത്യമായിരുന്നു എന്ന് വെളിപ്പെടുത്തി ആദിത്യന്‍ എത്തിയതോടെ ജീജ പറഞ്ഞത് വീണ്ടും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇപ്പോൾ ഇരുവരുടെയും ദാമ്പത്യ തകർച്ചയിൽ പ്രതികരിച്ചിരിക്കുകയാണ് ജീജ സുരേന്ദ്രൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജീജ ഇക്കാര്യം തുറന്നു പറഞ്ഞത്.

രണ്ടുപേരെയും തനിക്ക് നന്നായി അടുത്തറിയാമെന്ന് ജീജ പറയുന്നു. ആദിത്യൻ ഇപ്പോൾ അമ്പിളി ദേവിയ്ക്ക് നേരെ ആരോപിച്ചിരിക്കുന്നത് കാര്യങ്ങൾ ഒന്നും സത്യമല്ലെന്നും, അമ്പിളി നല്ല സ്വഭാവുമുള്ള വ്യക്തിയാണെന്നും ജീജ പറഞ്ഞു. ആദിത്യന് തന്നോട് ദേഷ്യം തോന്നാൻ കാരണം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയെ വീണ്ടും സീരിയയിലേക്ക് കൊണ്ടുവന്നത് ഞാനായത് കൊണ്ടാണ് എന്നും ജീജ പറഞ്ഞു.

ജീജയുടെ വാക്കുകൾ

”ആദിത്യനെയും അമ്പിളി ദേവിയെയും ഒരു അമ്മയെ പോലെയാണ് ഞാന്‍ സ്‌നേഹിച്ചത്. മൂന്ന് വര്‍ഷം അവരടുടെ അമ്മയായി അഭിനയിച്ചതുമാണ്. അതിനിടെ അവര്‍ തമ്മില്‍ സ്‌നേഹിക്കുന്നു എന്ന് മനസിലാക്കിയപ്പോള്‍ വലിയ സന്തോഷമായിരുന്നു. പിന്നീട് അവര്‍ രണ്ടാളും മറ്റ് രണ്ട് പേരെ വിവാഹം കഴിച്ചു. ആ ബന്ധങ്ങള്‍ പിരിഞ്ഞ്, അമ്പിളിയും ആദിത്യനും വീണ്ടും ഒന്നിക്കുന്നു എന്നറിഞ്ഞപ്പോഴും അവര്‍ ഇനിയുള്ള കാലം സന്തോഷമായി ജീവിക്കട്ടേ എന്നാണ് ആഗ്രഹിച്ചത്. അമ്പിളിയുടെ ആദ്യ ഭര്‍ത്താവായ ലോവലിനെയും ആദിത്യന്റെ ആദ്യ ഭാര്യയെയും എനിക്ക് അറിയാം. ലോവല്‍ ഒരു സാധു, വളരെ നല്ല പയ്യനാണ്. ആദിത്യന്റെ ആദ്യ ഭാര്യയായ കുട്ടി ഞാന്‍ നിര്‍മ്മിച്ച സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് മടങ്ങി വന്നത്.

ആദിത്യന് എന്നോട് ദേഷ്യമുണ്ടാവാന്‍ കാരണം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്ക് ഞാന്‍ സീരിയലില്‍ അവസരങ്ങള്‍ വാങ്ങി കൊടുത്തത് കൊണ്ടാണ്. ആ കുട്ടി എന്നെ വന്ന് കണ്ടു, ഒരു റീ എന്‍ട്രി വേണം. സഹായിക്കണം ചേച്ചീ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സഹായിച്ചു. അപ്പോള്‍ ചെയ്ത് കൊണ്ടിരുന്ന സീരിയലില്‍ അനുയോജ്യമായ വേഷം വന്നപ്പോള്‍ ഞാന്‍ സംവിധായകനോട് സംസാരിച്ച് അത് വാങ്ങി കൊടുത്തു. അത് മാത്രമാണ് ആദിത്യന് എന്നോടുള്ള ദേഷ്യം. അല്ലാതെ ആദിത്യന്‍ എന്നല്ല ആര്‍ക്കും ഞാനൊരു ദോഷവും ചെയ്തിട്ടില്ല.

ആ വീഡിയോ കണ്ട എല്ലാവരും ജീജ പറഞ്ഞത് സത്യമായെന്ന് ഇപ്പോള്‍ പറയുന്നുണ്ട്. അത് സംപ്രേക്ഷണം ചെയ്ത കാലത്ത് മറിച്ചാണ് സംഭവിച്ചത്. ഞാന്‍ നെഗറ്റീവ് പറയുന്നു എന്ന തരത്തിലായിരുന്നു പ്രചരണം. അമ്പിളിയോടുള്ള സ്‌നേഹം കാരണമാണ് ഞാന്‍ അന്നങ്ങനെ പറഞ്ഞത്. പിന്നീട് അവരൊന്നിച്ചുള്ള ചിത്രങ്ങളും അപ്പുവിനെ ആദിത്യന്‍ സ്‌നേഹിക്കുന്നതൊക്കെ കണ്ടപ്പോള്‍ വലിയ സന്തോഷമായിരുന്നു. അവരുടെ ജീവിതം നന്നായിരിക്കട്ടേ ഈശ്വരാ എന്നാണ് പ്രാര്‍ഥിച്ചത്. നാല് ദിവസം മുന്‍പ് അമ്പിളിയുടെ വീഡിയോ കണ്ടപ്പോഴും മോശമായി ഒന്നും സംഭവിക്കരുതേ എന്നാഗ്രഹിച്ചു. എനിക്കിപ്പോള്‍ വലിയ വേദനയുണ്ട്. അമ്പിളിയുടെ സങ്കടം എനിക്ക് കാണാന്‍ വയ്യ.

സത്യം പറയാമല്ലോ, അമ്പിളി ഒരു മോശം വ്യക്തിയല്ല. അഭിനയിക്കാന്‍ വന്ന കാലം മുതല്‍ ഞങ്ങള്‍ക്ക് അറിയാം. ഇപ്പോള്‍ വരുന്ന ആരോപണങ്ങളില്‍ പറയും പോലെ ഒരാളല്ല അവള്‍. ഇനി ആ രണ്ട് മക്കളെ വളര്‍ത്താന്‍ ആ കുട്ടി എത്ര കഷ്ടപ്പെടണം. ചെറിയ പെണ്‍കുട്ടിയല്ലേ. ചെറിയ പ്രായവും. നിഷ്‌കളങ്കയാണ് അവള്‍. അവളുടെ സ്‌നേഹവും അങ്ങനെയാണ്. അത് അര്‍ഹിക്കുന്നവന് കിട്ടണമായിരുന്നു. അമ്പിളിയുടെ സങ്കടത്തില്‍ എനിക്ക് നല്ല വേദനയുണ്ട്. ആ രണ്ട് മക്കളെ വളര്‍ത്താന്‍ അവള്‍ക്ക് ഒരുപാട് വര്‍ക്കുകള്‍ കിട്ടണമേയെന്നാണ് പ്രാര്‍ഥന. അറിയാവുന്ന പ്രൊഡ്യൂസര്‍മാരോട് ഞാനും പറയും. കാരണം രണ്ട് മക്കളുടെ ആഹാരം, വളര്‍ത്തേണ്ട ഉത്തരവാദിത്വം, അത് അമ്പിളിയിലാണ്. അമ്പിളി നല്ലൊരു അമ്മയാണ്. അവളെ സഹായിക്കേണ്ടത് സുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ്” – ജീജ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button