GeneralLatest NewsNEWSTV Shows

ജീജ പറഞ്ഞ കാര്യം സത്യമാണ്, അമ്പിളിയുടെ ഫ്‌ളാറ്റിന് മുകളിലാണ് വിവാഹത്തിന് മുൻപ് താമസിച്ചത്; വെളിപ്പെടുത്തി ആദിത്യന്‍

അമ്പിളി ആദ്യം വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ താനുമായി പ്രണയത്തിലായിരുന്നു

നടന്‍ ആദിത്യന്‍ ജയനും നടി അമ്പിളി ദേവിയും വിവാഹിതരായത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണ്. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ആദ്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത് അമ്ബിളി ദേവി ആയിരുന്നു. അമ്പിളി ആദ്യം വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ താനുമായി പ്രണയത്തിലായിരുന്നു എന്നും പിന്നീട് പിണങ്ങി പോയതാണെന്നുമുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആദിത്യന്‍.

” സ്‌നേഹതൂവല്‍ സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ ഇഷ്ടത്തിലായിരുന്നു. ജീജ സുരേന്ദ്രന്‍ പറഞ്ഞ കാര്യം സത്യമാണ്.അന്ന് ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കുന്ന സമയത്ത് ഇഷ്ടത്തിലായിരുന്നെങ്കിലും ചെറിയൊരു പ്രശ്‌നം വന്നു. അന്ന് ലൊക്കേഷനില്‍ നിന്ന് എന്നെ മാറ്റി നിര്‍ത്തി അമ്ബിളി സംസാരിച്ചു. അതിന് ഞാന്‍ മറുപടിയും കൊടുത്തു. ശേഷം അങ്ങനെ കാര്യമായി സംസാരിക്കാറില്ലായിരുന്നു. രണ്ട് മാസത്തിന് ശേഷം അമ്ബിളിയും ലോവലും തമ്മിലുള്ള കല്യാണമാണെന്നാണ് ഞാന്‍ അറിയുന്നത്. ശരിക്കും ഞാന്‍ ഷോക്ക് ആയി പോയി. ലോവല്‍ അമ്ബിളിയെ കെട്ടുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. അവരുടെ കല്യാണം കഴിഞ്ഞ ശേഷം അവരുമായി ബന്ധപ്പെടാന്‍ പോയിട്ടില്ല.

read also:കിടിലം പറഞ്ഞതെല്ലാം സത്യമാകും അനൂപേ, അങ്ങേരുടെ നാവിലെ ചില വാക്കുകള്‍ ആയിരുന്നു പ്രശ്നം; അശ്വതി

2014 ന് ശേഷം അമ്ബിളി എന്നെ വിളിച്ചു. എന്റെ കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു. ആ സമയത്ത് എന്റെയും ഡിവോഴ്‌സ് കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. അമ്ബിളി വിളിച്ചതിന് പിന്നാലെ അവളുടെ അമ്മയും വിളിച്ച്‌ ലോവലിനെ കുറിച്ചും അദ്ദേഹത്തിന്റെ വീട്ടിലെ പീഡനങ്ങളെ കുറിച്ചുമൊക്കെ കുറേ കാര്യങ്ങള്‍ പറഞ്ഞു. അവള്‍ക്ക് വീണ്ടും വര്‍ക്ക് വേണണെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങള്‍ വീണ്ടും ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ചു. പിന്നാലെ വേറെ നിരവധി കഥാപാത്രങ്ങളും കിട്ടി.

പിന്നെയാണ് സീത എന്ന സീരിയലില്‍ ജോയിന്‍ ചെയ്യുന്നത്. അപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പലതും പറഞ്ഞ് ഞങ്ങള്‍ വീണ്ടും നല്ല സ്‌നേഹത്തിലായി. വിവാഹം കഴിച്ചു. ഇപ്പോള്‍ അവര്‍ ആരോപിക്കുന്നതൊന്നും സത്യമല്ല. തൃശൂരില്‍ വിവാഹത്തിന് മുന്‍പും ഞങ്ങള്‍ ഒരുമിച്ച്‌ താമസിച്ചിട്ടുണ്ട്. അന്ന് അച്ഛനും അമ്മയും ഈ മകനുമായിട്ടാണ് അമ്ബിളി തൃശൂരിലെ വീട്ടില്‍ വരുന്നത്. അതിന് മുന്‍പ് 2014 ലൊക്കെ അമ്ബിളിയുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിന് മുകളിലാണ് താമസിച്ചത്. അത് സത്യമാണ്.” ആദിത്യൻ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button