
മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണം എന്ന കങ്കണയുടെ ട്വീറ്റിന് മറുപടിയുമായി ബോളിവുഡ് കൊമേഡിയൻ താരം സനോലി ഗൗർ. രണ്ട് സഹോദരങ്ങളുള്ള നടി തന്നെയാണ് ഈ മണ്ടത്തരം വിളിച്ചു പറയുന്നത് എന്ന് സനോലി ഗൗർ പറയുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു സനോലിയുടെ പരിഹാസ രൂപേനെയുള്ള മറുപടി.
‘രംഗോലി ചന്ദൽ, അക്ഷത് റണൗട്ട് എന്നീ രണ്ട് സഹോദരങ്ങളുള്ള നടി തന്നെയാണ് ഈ മണ്ടത്തരം പറയുന്നതെന്ന്’ സനോലി സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘’രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാൾ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. ഇന്നത്തെ ഈ അവസ്ഥ നോക്കുമ്പോൾ മൂന്നു കുട്ടികൾ ഉളളവരെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ പിഴ നൽകുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും.’’– എന്നാണ് കങ്കണ ട്വിറ്ററിൽ കുറിച്ചത്.
Post Your Comments