
തിരക്കഥാകൃത്തായ അമൽ കെ.ജോബി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ”എതിരെ”. സാധാരണ മനുഷ്യരുടേയും ഒരിടത്തരം ഗ്രാമത്തിൻ്റേയും പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രം പൂർണ്ണമായും ഒരു സസ്പെൻസ് ത്രില്ലറായിരിക്കും. ഒരു ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിൽ ത്രില്ലോടെ അവതരിപ്പിക്കുന്നത്. സാധാരണ മനഷ്യരുടെ ജീവിതത്തിനിടയിലൂടെ ഇത്തരമൊരു ത്രില്ലർ സിനിമ വേറിട്ട ഒരനുഭവം തന്നെയായിരിക്കും സമ്മാനിക്കുക.
റഹ്മാൻ, ഗോകുൽ സുരേഷ് ഗോപി ,വിജയ് നെല്ലീസ്, മണിയൻ പിള്ള രാജു, ശാന്തികൃഷ്ണാ ഇന്ദ്രൻസ്, ഡോ.റോണി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിലെ റാം’ എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് ഏറെ പ്രശസ്തിയാർജിച്ച അഭിഷേക് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. രമേഷ് – പി.പിള്ളയാണ് നിർമ്മാതാവ്. അമൽ.കെ.ജോബി – അമൽദേവ്.കെ.ആർ. എന്നിവരുടെ കഥക്ക് പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിക്കുന്നു. സംഗീതം കേദാർ, വിഷ്ണുനാരായണൻ ഛായാഗ്രഹണവും നിഖിൽ വേണു എഡിറ്റിംഗും നിർവ്വഹിക്കുന്നു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാളി. നിർമ്മാണ നിർവ്വഹണം -അലക്സ്. ഇ.കുര്യൻ.
മെയ് രണ്ടാം വാരത്തിൽ തൊടുപുഴയിലും പരിസരങ്ങളിലുമായി സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
വാഴൂർ ജോസ്.
Post Your Comments