താൻ കഥാപാത്രങ്ങൾക്ക് വേണ്ടി അവസരം ചോദിച്ചു ആർക്കും പിന്നാലെ പോയിട്ടില്ലെന്നും ആ ശീലം മാറ്റണമെന്നും തുറന്നു പറയുകയാണ് നടൻ സുധീഷ്. ഒരു നടനെന്ന നിലയിൽ അത് തനിക്ക് ഗുണമല്ല ചെയ്യുന്നതെന്നും തന്നിലെ നടനെ മാറ്റി പരീക്ഷിക്കാൻ മലയാള സിനിമ തയ്യാറാകുമ്പോൾ ഒരു നടനെന്ന നിലയിൽ സെല്ഫ് മാർക്കറ്റിങ് അത്യാവശ്യമാണെന്നും ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ സുധീഷ് പറയുന്നു
“ഞാൻ സിനിമയിൽ അവസരം തേടി പോകാറില്ല. അത് അത്ര നല്ല ശീലമല്ല, അതാണ് എന്റെ അഭിപ്രായം. കാരണം ഒരു നടനെന്ന നിലയിൽ അത് ഗുണം ചെയ്യില്ല. ആ ശീലം മാറ്റണം. എന്തായാലും അവസരങ്ങൾക്ക് വേണ്ടി ശ്രമിച്ചു നോക്കണം. നടക്കുമോ എന്നറിയില്ല. വിളിച്ചാൽ പോയി അഭിനയിക്കാൻ അറിയാം എന്നത് മാത്രമാണ് ഇപ്പോഴത്തെ ആത്മവിശ്വാസം. അവസരങ്ങൾ ചോദിക്കുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്.. പക്ഷേ എനിക്ക് വലിയൊരു മാറ്റം മലയാള സിനിമ തരുമ്പോൾ ഞാനും അതിന്റെതായ പിആർഒ വർക്കുകൾ ചെയ്യേണ്ടതുണ്ട്. ‘തീവണ്ടി’ എന്ന സിനിമയിലേക്ക് എന്നെ അഭിനയിക്കാൻ വിളിച്ചപ്പോൾ ശരിക്കും ഞാൻ ഞെട്ടിയിരുന്നു. എന്നിലെ നടന് അത്രത്തോളം മാറ്റം നൽകിയ കഥാപാത്രമായിരുന്നു അത്. ‘തീവണ്ടി’യിലെ അമ്മാവൻ വേഷം ചെയ്യാൻ നടൻ സുധീഷിനെ വിളിക്കാം എന്ന് പറഞ്ഞപ്പോൾ അവർക്കിടയിൽ പോലും ശരിയാകുമോ എന്ന തരത്തിൽ അമ്പരപ്പ് ഉണ്ടായിരുന്നു”.
Post Your Comments