
പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇപ്പോഴിതാ ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരബാദിലെത്തിയതാണ് ഇരുവരും.
ഇരുവരും എയർപോർട്ടിൽ വന്നിറങ്ങിയപ്പോള്‍ എടുത്ത ഫോട്ടോകളാണ് തരംഗമാവുന്നത്. വളരെ സാധാരണമായും, എന്നാല്‍ സ്റ്റൈലായുമുള്ള നസ്രിയയുടെയും ഫഹദിന്റെയും വേഷം തന്നെയാണ് ഫോട്ടോയിലെ ആദ്യത്തെ ആകര്‍ഷണം. കറുത്ത ഷര്‍ട്ടും ജീന്‍സുമാണ് ഫഹദിന്റെ വേഷം. മഞ്ഞ ടീ ഷര്‍ട്ടും ജീന്‍സുമാണ് നസ്രിയയുടെ വേഷം.
ഫഹദ് ഫാസിലും നസ്രിയയും രണ്ട് വ്യത്യസ്ത ചിത്രങ്ങളിലൂടെ ഒരുമിച്ച് തെലുങ്കില്‍ അരങ്ങേറുന്നു എന്നതാണ് ഏറെ കൗതുകമുള്ള കാര്യം. വിവേക് അത്രെയ സംവിധാനം ചെയ്യുന്ന അന്റെ സുന്ദരനികി നാനി എന്ന ചിത്രത്തിലൂടെയാണ് നസ്റിയുടെ അരങ്ങേറ്റം. നാനിയാണ് ചിത്രത്തിലെ നായകന്. സിനിമയുടെ ഷൂട്ടിങിനായിട്ടാണ് നസ്റിയ ഫഹദിനൊപ്പം ഹൈദരബാദില്‍ എത്തിയത്.
അല്ലു അര്ജ്ജുന് നായകനാകുന്ന പുഷ്പ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിൻ്റെ തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. രശ്മിക മന്ദാന നായികയാകുന്ന ചിത്രത്തില്‍ വില്ലന്റെ വേഷമാണ് ഫഹദിന്. സുകുമാര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
https://www.instagram.com/p/CN1GaFNJ_v9/?utm_source=ig_web_copy_link
Post Your Comments