GeneralLatest NewsNEWSTV Shows

അമ്പിളി ഇപ്പോഴും എന്റെ ഭാര്യയാണ്, കൂടുതല്‍ എന്തു പറയണം; അമ്പിളി ദേവിയുമായുള്ള വേര്‍പിരിയൽ വാർത്തയെക്കുറിച്ചു ആദിത്യന്‍

അമ്ബിളി ദേവി ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്.

സീരിയൽ രംഗത്തെ മിന്നും താരങ്ങളാണ് ആദിത്യനും അമ്പിളി ദേവിയും. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും വേർപിരിയുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുകയാണ്. അമ്ബിളി ദേവി ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്.

മഴയെത്തും മുമ്ബേ എന്ന ചിത്രത്തിലെ ‘കഥയായിതിന്നും സൂര്യന്‍ സ്വര്‍ണത്താമരയെ കൈവെടിഞ്ഞു.അറിയാതെ, ആരുമറിയാതെ ചിരിതൂകും താരകളറിയാതെ, അമ്ബിളിയറിയാതെ, ഇളംതെന്നലറിയാതെ’ എന്ന വരികള്‍ ചേര്‍ത്തുകൊണ്ടുള്ള ഒരു വീഡിയോയ്ക്ക് ജീവിതം എന്ന അടിക്കുറിപ്പോടെ അമ്പിളി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതിലെ സൂര്യനും താമരയും അമ്ബിളിയും ആദിത്യനും ആണെന്ന രീതിയിൽ ചർച്ചകൾ സജീവമായതോടെ ഈ താരദാമ്പത്യം അവസാനിച്ചതായി സമൂഹ മാധ്യമത്തിൽ പ്രചരിച്ചത്.

read also:പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് ആശ്ലീല സന്ദേശങ്ങൾ അയച്ചു ; നടൻ ഡാനിയേൽ ആനി പോപ്പിനെതിരേ പരാതി

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദിത്യന്‍ “ഇതിനൊന്നും മറുപടിയില്ല. അമ്ബിളി ഇപ്പോഴും എന്റെ ഭാര്യയാണ്. കൂടുതല്‍ എന്തു പറയണം. ഞാന്‍ ഇത്തരത്തില്‍ പണ്ടുമുതലേ പഴി കേള്‍ക്കുന്ന വ്യക്തിയായതിനാല്‍ വലിയ ഫീല്‍ ഒന്നും ഇല്ല. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ല.കുറേക്കാലമായി നൂറുകൂട്ടം പ്രശ്‌നങ്ങളിലും കടത്തിലുമാണ് ഞാന്‍. കുറച്ചുകാലമേ അയിട്ടുള്ളു പുതിയ വര്‍ക്കുകള്‍ കിട്ടിത്തുടങ്ങിയിട്ട്. ജോലിചെയ്തിട്ട് കടങ്ങള്‍ വീട്ടണം, എന്തെങ്കിലും സേവ് ചെയ്യണമെന്നൊക്കെയാണ് ലക്ഷ്യം’- അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button