പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. ഇപ്പോഴിതാ സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സിജു വിൽസൺ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
വിനീതിനും പ്രണവിനും കല്യാണിക്കുമൊപ്പം പ്രവര്ത്തിച്ചതിനെക്കുറിച്ചുള്ള സന്തോഷം പങ്കുവെയ്ക്കുകയായിരുന്നു സിജു. ഹൃദയത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചതിനൊപ്പമായാണ് വിനീതിനേയും പ്രണവിനേയും കല്യാണിയേയുമൊക്കെ കുറിച്ച് വാചാലനായത്.
”സിനിമയിൽ എനിക്ക് ആദ്യ അവസരം തന്ന സുഹൃത്തും കലാകാരനുമായ വിനീത് ശ്രീനിവാസനും, സിനിമയിലെ എന്റെ ആദ്യ വില്ലൻ വേഷത്തിനു നായകനായ സുഹൃത്ത് പ്രണവ് മോഹൻലാൽ എന്ന അപ്പുവിനും, സിനിമയിൽ ഒരിക്കൽ പെണ്ണുകാണാൻ പോയ കല്യാണി പ്രിയദർശനും, സിനിമയിൽ നിലവിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന ദർശന രാജേന്ദ്രനും, സിനിമയിൽ തന്റെ ആദ്യ സ്വതന്ത്ര പ്രൊഡക്ഷൻ ഡിസൈനർ കൈകാര്യം ചെയ്യുന്ന പ്രിയ അശ്വിൻ കലേയ്ക്കും, സിനിമയിൽ തന്റെ ആദ്യ സ്വതന്ത്ര ഛായഗ്രഹണം നിർവഹിക്കുന്ന വിശ്വജിത്തിനും ഒടുക്കലിനും, ഹൃദയത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഞങ്ങൾ പ്രേക്ഷകരുടെ ഹൃദയം കവരുന്ന സിനിമയാവട്ടെ, ഹൃദയമെന്നുമായിരുന്നു”- സിജു വിത്സൺ കുറിച്ചത്.
https://www.instagram.com/p/CNzWmsdpJML/?utm_source=ig_web_copy_link
Post Your Comments