GeneralKollywoodLatest NewsNEWS

വിവേകിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ ; നിയമ നടപടിയെടുക്കുമെന്ന് ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ

അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്നും ജി. പ്രകാശ് പറഞ്ഞു

ചെന്നൈ: നടൻ വിവേകിന്റെ മരണത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തിയാൽ നിയമ നടപടിയെടുക്കുമെന്ന് ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ജി. പ്രകാശ്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതു മൂലമാണ് വിവേകിന് ഹൃദയാഘാതം ഉണ്ടായതെന്നും ഇതുമൂലമാണ് അദ്ദേഹം മരണപ്പെട്ടത് എന്ന് തരത്തിൽ നിരവധി അഭ്യൂഹങ്ങളായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി കമ്മിഷണർ രംഗത്തെത്തിയത്.

”കോവിഡ് വാക്‌സിനുമായി വിവേകിന്റെ മരണത്തിന് ബന്ധമില്ലെന്ന് വ്യക്തമാക്കിയതാണ്. മികച്ച വ്യക്തിത്വത്തിനുടമയായ വിവേകിന്റെ വിയോഗം ദൗര്‍ഭാഗ്യകരമാണ്. കോവിഡ് വാക്‌സിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമപരമായ നടപടിയെടുക്കും. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്നും” ജി. പ്രകാശ് പറഞ്ഞു.

അതേസമയം, വിവേകിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കാന്‍ തയ്യാറായ തമിഴ്‌നാട് സര്‍ക്കാരിനു കുടുംബം നന്ദി അറിയിച്ചു. വിവേകിന്റെ ഭാര്യ അരുള്‍സെല്‍വിയാണ് നന്ദി അറിയിച്ചത്. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വിവേകിന്റെ ശവസംസ്‌കാരം ശനിയാഴ്ച ഔദ്യോഗിക ബഹുമതികളോടെയാണ് നടന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ ആശുപത്രിൽ വെച്ചായിരുന്നു വിവേകിന്റെ (59) അന്ത്യം.

shortlink

Related Articles

Post Your Comments


Back to top button