
മിനി സ്ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചെങ്കിലും കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു അമേയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപോഴിതാ അമേയയുടെ പുതിയ ഫോട്ടോയും അതിന് നൽകിയ ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്.
”ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്. ഏത് തോറ്റവനെയും ജയിപ്പിക്കുന്ന ട്യൂഷൻ. ഇൻസൾട്ടഡ് ആയിട്ടുള്ളവനെ ലൈഫിൽ രക്ഷപെട്ടിട്ടുള്ളൂവെന്നാണ്” അമേയ എഴുതിയരിക്കുന്നത്. ജയസൂര്യ നായകനായെത്തിയ വെള്ളം സിനിമയിലെ ആരെ ശ്രദ്ധിക്കാക്കപ്പെട്ടത് ഡയലോഗായിരുന്നു അമേയ കുറിച്ചത്.
https://www.instagram.com/p/CNxPuRwp-Yj/?utm_source=ig_web_copy_link
ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
Post Your Comments