ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. അടുത്തിടെയാണ് ഇരുവരുടെയും വിവാഹം നിശ്ചയം നടന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും മൃദ്വ എന്ന പേരിൽ യുട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഇതിലൂടെ തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇരുവരും പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മൃദുലയും യുവാവും പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
മൃദുലയും യുവകൃഷ്ണയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിൽ മൃദുല കഴുത്തിൽ താലി അണിഞ്ഞും നെറ്റിയിൽ സിന്ദൂരവും ചാർത്തിയിട്ടുണ്ട്. ഇതോടെ ഇരുവരുടെയും വിവാഹം കഴിഞ്ഞതായുള്ള വ്യജ പ്രചാരങ്ങളും സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങി. വിഷു ദിനത്തിൽ ഇരുവരും രഹസ്യമായി വിവാഹം ചെയ്തുവെന്ന് തരത്തിലുള്ള പ്രചരണങ്ങളാണ് നടന്നത്.
എന്നാൽ വിഷു ആഘോഷങ്ങളുടെ ഭാഗമായി എടുത്ത ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും സ്വകാര്യമായി വിവാഹം നടത്തിയിരിക്കുന്നു എന്ന സംശയം ആരാധകർക്കിടയിൽ ഉടലെടുത്തത്. ശരിക്കും ഇത് ഏതോ സീരിയൽ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. സീരിയൽ കഥാപാത്രമായിട്ടാണ് മൃദുല അവിടെ നിൽക്കുന്നത് എന്നും പറയപ്പെടുന്നു. ഇരുവരും അവരുടെ വിവാഹ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.
https://www.instagram.com/p/CNopdGtlzBe/?utm_source=ig_web_copy_link
ഏറെ ആഘോഷത്തോടെ ആയിരുന്നു ഇരുവരും അവരുടെ വിവാഹനിശ്ചയം കൊണ്ടാടിയത്. അതുകൊണ്ടുതന്നെ ഇവർ സ്വകാര്യമായി വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.
Post Your Comments