മോഹൻലാൽ ചിത്രം താണ്ഡവത്തിലൂടെ നായികയായെത്തി മലയാളികൾക്കും പ്രിയങ്കരിയായ നടിയാണ് കിരൺ റാത്തോഡ്. തമിഴ് ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് ഒരുപാട് സിനിമകൾ നഷ്ടമായിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് താരം.
തനിക്ക് ഗ്ളാമറസ് വേഷങ്ങൾ ചെയ്യാൻ ഇഷ്ടമായിരുന്നു. എന്നാൽ ചിലർ അതിന്റെ പേരിൽ കഥാപാത്രത്തിന് യോജിക്കാത്ത തരത്തിൽ ഗ്ലാമറസാകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും, ഇതുമൂലം ഒരുപാട് ചിത്രങ്ങൾ നഷ്ടമായതായും കിരൺ പറയുന്നു.
ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് കിരൺ. തമിഴ് ചിത്രം ’സെർവർ സുന്ദരം’ എന്ന ചിത്രത്തിലൂടെയാണ് കിരൺ തിരിച്ചുവരവിന് ഒരുങ്ങുന്നത്.
ജെമിനി , വില്ലൻ ,പരശുറാം , അൻപേ ശിവം തുടങ്ങിയ ചിത്രങ്ങളാണ് കിരണിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. ബാബുരാജ് സംവിധാനം ചെയ്ത മനുഷ്യ മൃഗം എന്ന ചിത്രത്തിലും കിരൺ അഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രം ഡബിൾസിൽ ഒരു ഐറ്റം നമ്പറിലും താരം പ്രത്യക്ഷപ്പെട്ടു.
മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിൽ എത്തിയ കിരൺ ചെയ്ത കഥാപാത്രങ്ങളിൽ കൂടുതലും ഗ്ലാമറസ് വേഷങ്ങളായിരുന്നു. ജയ്പൂരിലെ ജനിച്ച കിരൺ ബോളിവുഡ് നടി രവീണ ടണ്ടന്റെ ബന്ധുവാണ്. ഹിന്ദി സിനിമകളിലൂടെയാണ് കിരൺ അഭിനയ ജീവിതം ആരംഭിച്ചത്. 1996ൽ റിലീസായ ബാൽ ബ്രഹ്മചാരിയായിരുന്നു ആദ്യ ചിത്രം. 2001ൽ റിലീസായ ഹൃത്വിക് റോഷൻ ചിത്രം യാദേനാണ് ശ്രദ്ധിക്കപ്പെട്ട ആദ്യചിത്രം.
Post Your Comments