GeneralLatest NewsMollywoodNEWS

ഇംഗ്ലീഷ് പറഞ്ഞ് ഉർവശിയെ വെള്ളം കുടിപ്പിച്ച ആ കൊച്ചുമിടുക്കി ഇപ്പോൾ മമ്മൂട്ടി ചിത്രത്തിൽ !

നടി ഉർവശിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സത്യൻ അന്തിക്കാട് ഒരുക്കിയ ‘തലയണമന്ത്രം’. ചിത്രത്തിൽ പല രസകരമായ രംഗങ്ങളുണ്ടെങ്കിലും ഉർവശിയെ ഇംഗ്ലീഷ് പറഞ്ഞ് വെള്ളം കുടിപ്പിക്കുന്ന ആ ഇംഗ്ലീഷ് മീഡിയംകാരി പെൺകുട്ടിയുമായുള്ള രംഗങ്ങൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു.

ജോർജിന്റേയും ജിജിയുടേയും മകളെ അവതരിപ്പിച്ച ആ മിടുക്കി കഥാപത്രം
ഇപ്പോഴും സിനിമകളിൽ സജീവമാണ്. ഏറ്റവും ഒടുവിൽ മമ്മൂട്ടിയുടെ ദി പ്രീസ്റ്റിൽ പ്രധാന കഥാപാത്രത്തെയാണ് സിന്ധു വർമ എന്ന കലാകാരി അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിൽ സിസ്റ്റർ മഗ്ദലിന്റെ വേഷത്തിലാണ് സിന്ധു വർമ  പ്രത്യക്ഷപ്പെട്ടത്. വി.ആർ ഗോപിനാഥ് സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ദേവസ്പർശം എന്ന ചിത്രത്തിലും, രമേഷ് പിഷാരടിയുടെ ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ സ്കൂൾ പ്രിൻസിപ്പൽ ലക്ഷ്മിയായും സിന്ധു വർമ വേഷമിട്ടിരുന്നു. നിരവധി ടിവി സീരിയലുകളിലും സിന്ധു അഭിനയിച്ചിട്ടുണ്ട്.

നടൻ ജഗന്നാഥവർമ്മയുടെ മകനും സിനിമാ- മിനിസ്‌ക്രീൻ താരവുമായ മനുവർമ്മയാണ് സിന്ധു വർമ.

 

shortlink

Post Your Comments


Back to top button