![](/movie/wp-content/uploads/2021/04/anushka.jpg)
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരങ്ങൾ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ഇരുവരും ചേര്‍ന്ന് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അനുഷ്ക തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ഇക്കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വിലമതിക്കാനാകാത്ത നിമിഷങ്ങള്‍’ എന്ന ക്യാപ്ഷനോടെയാണ് അനുഷ്ക വീഡിയോ പങ്കുവച്ചത്.
https://www.instagram.com/p/CNt1-PDJgb3/?utm_source=ig_web_copy_link
വളര്ത്തുനായകളോടൊപ്പവും തെരുവുനായകളോടൊപ്പവും സമയം ചിലവിടുന്ന കോലിയെയും അനുഷ്കയെയുമാണ് വീഡിയോയില്‍ കാണുന്നത്. തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുക്കുകയും നായ്ക്കുട്ടികളോടൊപ്പം കളിക്കുകയും ചെയ്യുന്ന ഇരുവരെയും കാണാം. നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലാകുന്നത്.
Post Your Comments