സാന്ത്വനം എന്ന ജനപ്രിയ പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടുകയാണ് യുവതാരം അച്ചു സുഗന്ധ്. ചെറുപ്പത്തിലേ അഭിനയമോഹം തലയ്ക്കു പിടിച്ച തനിക്ക് പിന്തുണ നൽകിയത് അച്ഛൻ ആണെന്ന് അച്ചു ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നു.
”തന്റെ കുട്ടിക്കാലത്ത് അന്നു അച്ഛന്‍ ഗള്‍ഫിലായിരുന്നു. നാട്ടിലേക്ക് വരുമ്ബോള്‍ കുറേ സിനിമാ സി.ഡികള്‍ കൊണ്ടു വരും. അതും കൂട്ടുകാരുടെ കയ്യിലുള്ള സിനിമകളുമൊക്കെ കാണുക എന്നതായിരുന്നു പ്രധാന ഹോബി. കുറച്ചു വളര്‍ന്നപ്പോള്‍ മിമിക്രി ചെയ്യാന്‍ തുടങ്ങി. പതിയെ അഭിനയിക്കാന്‍ അവസരങ്ങള്‍ തേടിയിറങ്ങി. എന്നാൽ ആദ്യം പഠിച്ച് ജോലി നേടുക. അതിനുശേഷം മതി അഭിനയം എന്നായിരുന്നു മിക്കവരുടെയും അഭിപ്രായം.
ഞാന്‍ നന്നാവണമെന്ന ആഗ്രഹത്തോടു കൂടിയാണ് ഇതു പറയുന്നത് എന്നറിയാം. പക്ഷേ നമ്മുടെ സ്വപ്നത്തിനും ലക്ഷ്യത്തിനും പിന്തുണ ലഭിക്കുന്നതല്ലേ ഏറ്റവും പ്രധാനം. ഇഷ്ടമുള്ള കാര്യം ചെയ്യാന്‍ സാധിക്കുന്നതിലും വലിയ സന്തോഷം മറ്റൊന്നില്ലല്ലോ.
read also:ഇനി മദ്യപിക്കരുതെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു! ശശി കലിംഗയെക്കുറിച്ച് ഡ്രൈവറുടെ തുറന്നുപറച്ചിൽ
ഒരുവശത്ത് നിരുത്സാഹപ്പെടുത്തുന്നവരുടെ വലിയ നിര ഉണ്ടായപ്പോഴും എന്റെ കുടുംബം പിന്തുണയുമായി ഒപ്പം നിന്നു. പഠിക്കാന്‍ എനിക്ക് വലിയ കഴിവോ താല്‍പര്യമോ ഇല്ലെന്ന് അവര്‍ക്കറിയാമായിരുന്നു.ഇഷ്ടമുള്ള കാര്യം ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ പലരും മാതാപിതാക്കളെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അതൊന്നും അവര്‍ കാര്യമാക്കിയില്ല. എനിക്കു വേണ്ടി അച്ഛന്‍ പലരോടും അവസരം ചോദിച്ചിട്ടുണ്ട്. അതിലൊരാള്‍ അവസരം നല്‍കാമെന്നു പറഞ്ഞ് അച്ഛനെ കൊണ്ട് അയാളുടെ വീട്ടിലെ ഒരുപാട് ജോലികള്‍ ചെയ്യിച്ചു. അതെല്ലാം തീര്‍ന്നതോടെ കൈമലര്‍ത്തി. ആ സംഭവം അച്ഛനെ ഒരുപാട് വിഷമിപ്പിച്ചു. പക്ഷേ അച്ഛന് വാശിയായി. അതോടെ അച്ഛനില്‍ നിന്നും എനിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചു തുടങ്ങി.
വേദനിപ്പിക്കുന്ന ഒരു സംഭവം സെറ്റില്‍വച്ചുണ്ടായി. ”ഞാന്‍ ഒരു നടനെ പരിചയപ്പെട്ടു. നായകനായി കരിയര്‍ തുടങ്ങിയ, അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ് അദ്ദേഹം. സംസാരിക്കുന്നതിനിടയില്‍ എന്റെ അഭിനയമോഹം അദ്ദേഹത്തോട് വെളിപ്പെടുത്തി.
കുറച്ചു കഴിഞ്ഞപ്പോള്‍ കോസ്റ്റ്യൂമര്‍ ചേട്ടന്‍ എന്റെ അടുത്തേക്ക് വന്നു. ‘നീ എന്തിനാ അവരോട് ഇതൊക്കെ പറയുന്നേ, എല്ലാവരും തളര്‍ത്താനേ നോക്കൂ’ എന്നു പറഞ്ഞു. ഞാന്‍ കാര്യം എന്താണ് എന്നു ചോദിച്ചപ്പോള്‍ ചേട്ടന്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘നീ പോയി കഴിഞ്ഞപ്പോള്‍ അയാള്‍ നിന്നെ പരിഹസിച്ച് സംസാരിച്ചു. ദേ ഒരുത്തന്‍ അഭിനയിക്കാന്‍ നടക്കുന്നു.
‘ഇവനൊന്നും വേറെ പണിയില്ലേ. അവന്റെയൊക്കെ മുഖത്ത് വല്ല ഭാവവും വരുമോ ?’ എന്നായിരുന്നു ആ നടന്‍ കൂടെ ഉണ്ടായിരുന്നവരോടു പറഞ്ഞ്. ഇക്കാര്യം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും വേദനിച്ചു. കരഞ്ഞു. എന്റെ രൂപത്തെ സംബന്ധിച്ച് അപകര്‍ഷതാബോധം തോന്നി. അഭിനയം എനിക്കു യോജിക്കില്ല എന്ന ചിന്ത ശക്തമായി.” അച്ചു പറയുന്നു
തിരുവനന്തപുരം കല്ലറ പാങ്ങോടുള്ള അയിരൂര്‍ സ്വദേശിയാണ് അച്ചു. അച്ഛന്‍ സുഗന്ധന്‍ മേസ്തിരിയാണ്. അമ്മ രശ്മി വീട്ടമ്മ. സഹോദരി അഞ്ജു പഠിക്കുന്നു.
Post Your Comments