![](/movie/wp-content/uploads/2021/04/kis.jpg)
കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതനായ താരമാണ് കിഷോര്‍ സത്യ. റേഡിയോ ജോക്കി കൂടിയായ കിഷോര്‍ സത്യ ഒരിടവേളക്ക് ശേഷം വീണ്ടും ടെലിവിഷൻ രംഗത്തേയ്ക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ചന്ദ്ര ലക്ഷ്മൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്വന്തം സുജാത എന്ന സീരിയലില്‍ മികച്ച വേഷമാണ് കിഷോർ കൈകാര്യം ചെയ്യുന്നത്.
ഒരു സമയത്ത് നിരവധി വിവാദങ്ങളിൽ കിഷോര്‍ സത്യ നിറഞ്ഞു നിന്നിരുന്നു. മലയാളത്തിന്റെ പ്രിയനടി ചാർമിളയുമായുള്ള വിവാഹമാണ് വിവാദങ്ങൾക്ക് പിന്നിൽ. ഈ വിവാഹത്തിന്റെ പേരില്‍ ജീവിതത്തില്‍ തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് കിഷോര്‍ മുൻപ് അഭിമുഖത്തിൽ പറഞ്ഞു.
read also:മാന്‍ഡ്രേക്കിനെ പോലെ സീരിയല്‍ ആകരുത്; പ്രേക്ഷകന് മറുപടിയുമായി അലി അക്ബര്‍
തനിക്ക് മുന്നില്‍ ബ്ലൈഡ് കാണിച്ച് ഭീക്ഷണിപ്പെടുത്തിയാണ് ചാര്‍മിള അന്ന് തന്നെക്കൊണ്ട് വിവാഹ രെജിസ്റ്ററില്‍ ഒപ്പുവെപ്പിച്ചതെന്നും തനിക്ക് മനസ്സ് കൊണ്ട് താല്‍പ്പര്യം ഇല്ലാതെ ഭീക്ഷണിയില്‍ വഴങ്ങിയാണ് ആ വിവാഹം നടന്നതെന്നും കിഷോര്‍ സത്യ പറഞ്ഞത് വലിയ ചർച്ചയായി. എന്നാല്‍ അധികം വൈകാതെ തന്നെ ചാര്‍മിളയില്‍ നിന്ന് വിവാഹമോചനം കിഷോർ നേടി.
Post Your Comments