മലയാള സിനിമ ഗാനശാഖയില്‍ ബിച്ചു തിരുമല എന്ന അനുഗ്രഹീതനായ മഹാനായ പാട്ടെഴുത്തുകാരന്റെ സ്ഥാനം എന്നും പ്രഥമ നിരയിലാണ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ച ബിച്ചു തിരുമല തന്റെ ഇപ്പോഴത്തെ ജീവിത നിമിഷങ്ങളെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്. സിനിമാക്കാരില്‍ തന്നെ ഇടയ്ക്ക് വിളിച്ചു വിശേഷം തിരക്കുന്നത് മോഹന്‍ലാല്‍ ആണെന്നും, ജഗതി ശ്രീകുമാറും തന്നെ വിളിക്കുമായിരുന്നുവെന്നും ബിച്ചു തിരുമല പറയുന്നു.
ബിച്ചു തിരുമലയുടെ വാക്കുകള്‍
“യാത്ര ചെയ്തിട്ട് ഒന്നര വർഷമാകുന്നു. പ്രായമായില്ലേ, കോവിഡിനൊപ്പം ജീവിക്കുന്നുവെന്ന് പറയാം. ആശുപത്രിയിലേക്കോ, അമ്പലത്തിലേക്കോ അല്ലാതെ ഇപ്പോൾ മറ്റു യാത്രകള്‍ ഒന്നുമില്ല. എല്ലാ കാര്യങ്ങളിലും സഹായമായി ഭാര്യ പ്രസന്നയും മകൻ സുമനും ഒപ്പമുണ്ട്. ഭാര്യ വാട്ടർ അതോറിറ്റിയിൽ നിന്ന് റിട്ടയർ ചെയ്തു. മകന് സംഗീത സംവിധാനത്തിലാണ് താൽപര്യം. ‘മല്ലനും മാതേവനും’ എന്ന സിനിമയ്ക്ക് സംഗീതം നൽകി. ഏതാനും തമിഴ് സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. വീട്ടിലെ വിശ്രമവേളയിൽ എഴുത്തിലും വായനയിലുമായി മുഴുകുന്നതാണ് എന്റെ പതിവ്. ധാരാളം പുസ്തകങ്ങള്‍ വായിക്കും. ആത്മീയ പുസ്തകങ്ങളാണ് ഇപ്പോൾ താല്പര്യം. അവനവനിലേക്ക് തന്നെയുള്ള ഒരു അന്വേഷണം ഈ പുസ്തകങ്ങളിലുണ്ട്. എനിക്ക് ഇഷ്ടമുള്ള കാര്യമാണത്. സിനിമക്കാരില്‍ ഇടയ്ക്ക് വിളിച്ചു വിശേഷം തിരക്കുന്നത് മോഹന്‍ലാലാണ്. ജഗതിയും വിളിക്കുമായിരുന്നു. ഇപ്പോൾ ജഗതിക്ക് വയ്യല്ലോ. സിനിമാക്കാരുമായി ബന്ധത്തിന് കുറവില്ല. ആവശ്യങ്ങൾക്ക് വിളിക്കാറുണ്ട്. എപ്പോഴും വിളിക്കുന്ന ശീലം പണ്ടുമില്ല”.
Post Your Comments