‘നായാട്ട്’ എന്ന സിനിമയിലൂടെ തന്‍റെ അഭിനയ പ്രകടനം കൊണ്ടു വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്ന ജോജു ജോര്‍ജ്ജ് കുഞ്ചാക്കോ ബോബനൊപ്പം സ്ക്രീന്‍ പങ്കിട്ട അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്. നായാട്ടില്‍ കുഞ്ചാക്കോ ബോബനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷം ചെയ്തു കൊണ്ടാണ് മണിയന്‍ എന്ന ജോജു ജോര്‍ജ്ജ് പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കുന്നത്.
(കുഞ്ചാക്കോ ബോബനോപ്പമുള്ള അഭിനയ നിമിഷത്തെക്കുറിച്ച് ജോജു ജോര്‍ജ്ജ് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത്)
ജോജു ജോര്‍ജ്ജിന്‍റെ വാക്കുകള്‍
“ചാക്കോച്ചന്‍ നല്‍കിയ പിന്തുണയും അഭിനന്ദനവും നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഒപ്പം അഭിനയിച്ചു എന്നതുകൊണ്ട് ചാക്കോച്ചന്‍ എന്ന സ്റ്റാർ എനിക്കങ്ങനെ അല്ലാതാകുന്നില്ല. സീനിയേഴ്സിനോട് ഇടിച്ചുകയറി കമ്പനി അടിക്കാൻ ഇപ്പോഴും പറ്റാറില്ല. അതുപോലെയാണ് ചാക്കോച്ചന്‍. ഞാൻ കോളേജിൽ പഠിക്കുമ്പോൾ സഹപാഠികളായ സുന്ദരിമാരുടെ സ്വപ്ന കാമുകനായിരുന്ന ചാക്കോച്ചനോട് അസൂയ തോന്നിയിട്ടുണ്ട്. സ്വപ്നങ്ങൾ മാത്രമേയുള്ളൂ ജീവിതത്തിൽ. ഒരു പ്രൊഫഷണൽ കോളേജിൽ പൊളിച്ചടുക്കി പഠിക്കണമെന്ന ആഗ്രഹം ഇനിയും നടന്നിട്ടില്ല. ചെറിയ രസമുള്ള പ്രേമവും, ടൂറും, തല്ലിപ്പൊളികളും അങ്ങനെ ചിലത്. ഇതൊക്കെ സിനിമയിൽ കാണുമ്പോൾ കൊതി തോന്നിയിട്ടുണ്ട്. ഈ പ്രായത്തിൽ അത് നടക്കുമോ എന്നറിയില്ല. എന്റെ ഇഷ്ടങ്ങളില്‍ ഒന്നാമത് സിനിമയാണ്. അതുപോലെതന്നെയാണ് കുടുംബം. തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയതുകൊണ്ട് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കൽ നന്നായി കുറച്ചു. 132 കിലോയില്‍ നിന്നു 105 കിലോയിൽ ശരീരഭാരം എത്തിക്കാനാണ് ശ്രമം. ശരീരഭാരം കുറച്ചിട്ടേ ഇനി മറ്റു മലയാള സിനിമയിൽ അഭിനയിക്കുന്നുള്ളൂ”.
Post Your Comments