പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് ടൈഗര്‍ ഷ്റോഫ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വർക്ക്ഔട്ട് വീഡിയോകളും മറ്റും പങ്കുവെയ്ക്കാറുണ്ട് . തന്റെ ചിത്രങ്ങളിൽ പോലും ആക്ഷൻ ആൺ കൂടുതലും ടൈഗർ ചെയ്യുന്നത്.
ആക്ഷന്‍ ഹീറോ ആകാനായി അധികസമയം പരിശീലനങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കാറുമുണ്ട് താരം. ഇപ്പോഴിതാ പരിശീലനസമയത്തെടുത്ത പഴയൊരു വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ടൈഗര്‍. ഫിറ്റ്നസ് പ്രേമികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുകയും പ്രചോദനമാവുകയും ചെയ്യുന്ന വീഡിയോ ആണിത്. സിനിമാമേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും സഹപ്രവര്ത്തകരുടമക്കം നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
https://www.instagram.com/p/CNpAkQEH7vJ/?utm_source=ig_web_copy_link
ഒറ്റ ചാട്ടത്തിനിടെ പഞ്ചിംഗ് ബാഗില്‍ പല തവണ കിക്ക് ചെയ്യുന്ന ടൈഗറിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇതുതന്നെ ടൈഗറിന്റെ പരിശീലകന് നദീം ചെയ്യുമ്പോള്‍ ചുവട് പിഴച്ച് താഴെ വീഴുന്നതും വീഡിയോയില്‍ കാണാം. അതുകൊണ്ട് തന്നെ പരിശീലകനെ ചെറുതായി കളിയാക്കുന്ന രീതിയിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments