GeneralLatest NewsNEWSTV Shows

ഭാഗ്യലക്ഷ്മിയുടെ ഫോൺ കാൾ ചോർന്നു? ബിഗ് ബോസിന് പുറത്തിറങ്ങിയിട്ടും അടി അവസാനിക്കുന്നില്ല !!

ഭാഗ്യലക്ഷ്മി മറ്റൊരു മത്സരാർത്ഥിയായ മജ്‌സിയയോട് സംസാരിച്ചതാണ് പുറത്തുവന്നിരിക്കുന്ന ശബ്ദ സന്ദേശം

മലയാളം ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ആരാധകർ ഏറെയുള്ള ഒരു പരിപാടിയാണ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ ത്രീ. ഈ ഷോയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. സമൂഹ മാധ്യമത്തിൽ നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ഭാഗ്യലക്ഷ്മിയുടെ ഒരു ശബ്ദം വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഭാഗ്യലക്ഷ്മി മറ്റൊരു മത്സരാർത്ഥിയായ മജ്‌സിയയോട് സംസാരിച്ചതാണ് പുറത്തുവന്നിരിക്കുന്ന ശബ്ദ സന്ദേശം. ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിലുള്ള സംസാരത്തിൽ മജ്‌സിയയോട് രോഷത്തോടെ സംസാരിക്കുന്നത് കേൾക്കാം…

ഹാലോ മജ്‌സിയ ഭാനു ഞാൻ ഭാഗ്യ ലക്ഷ്മി ആണേ… എന്ന് പറഞ്ഞ് ആരംഭിക്കുന്ന സംസാരത്തിൽ എന്തുകൊണ്ട് മജ്‌സിയയെ താൻ നോമിനേറ്റ് ചെയ്തു എന്നെല്ലാമുള്ള കാര്യങ്ങൾ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു. ഒരു ഓൺലൈൻ മീഡിയയ്ക്ക് മജ്‌സിയ കൊടുത്ത ഇന്റർവ്യൂവിലെ ചില കാര്യങ്ങൾ ഇഷ്ടപ്പെടാത്തതിന്റെ നീരസവും ഭാഗ്യലക്ഷ്മിയുടെ വയ്ക്കുകളിൽ ഉണ്ട്. മജ്‌സിയ പുറത്തായപ്പോൾ, ഭാഗ്യലക്ഷ്മി കെട്ടിപ്പിടിച്ചു കരഞ്ഞു എന്നും എന്നാൽ, മജ്‌സിയയെ നോമിനേറ്റ് ചെയ്തത് ഭാഗ്യലക്ഷ്മി ആണെന്നുമാണ് ഇന്റർവ്യൂവിൽ മജ്‌സിയ പറഞ്ഞത്.

read also:കാർത്തിക ദീപം സീരിയലിനെതിരെ വിമർശനം; ടോപ് അഴിക്കുമോ എന്ന് ചോദിക്കുന്നവരെ തുറന്നു കാട്ടി ചിൻമയി

അതിനെ എതിർത്തുകൊണ്ടാണ് ഭാഗ്യലക്ഷ്മി സംസാരിക്കുന്നത്. “ഞാൻ നിങ്ങളെ നോമിനേറ്റ് ചെയ്യും മുന്നേ ഉള്ള എപ്പിസോഡ് നിങ്ങൾ കണ്ടോ? നിങ്ങൾ എന്നെ എത്ര പ്രാവശ്യം നോമിനേറ്റ് ചെയ്തു. നിങ്ങൾ എന്നെ നോമിനേറ്റ് ചെയ്തു എന്ന് ഞാൻ അറിയുന്നേ ഇല്ല. നിങ്ങളും ഡിമ്പലും എന്നെ നോമിനേറ്റ് ചെയ്യും എന്ന് എനിക്ക് വ്യക്തമായിട്ട് അറിയാമായിരുന്നു. കാരണം, നിങ്ങൾ രണ്ടുപേരും കൂടി എന്നെ നന്നായിട്ട് അവിടെ ഇട്ട് ടാർഗെറ്റ് ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസിലായത് കൊണ്ട്.. പക്ഷെ എന്നെ സംബന്ധിച്ചിടത്ത് എനിക്ക് നിങ്ങളെന്നല്ല അതിനകത്തുള്ള ആരും എനിക്കൊരു വിഷയമല്ലായിരുന്നു. കാരണം, നിങ്ങളെ പോലെ ഒരു കള്ള കളി അല്ല ഞാൻ കളിച്ചത്. അതുകൊണ്ടാണ് നിങ്ങൾ ആ ടാസ്കിൽ കള്ളത്തരം കാണിച്ചപ്പോൾ പോലും എനിക്കത് ഫീൽ ചെയ്യാൻ കാരണം . അത്രയും കള്ളത്തരം മൈൻഡ് ഉള്ളവർക്ക് മാത്രമേ അത്രയും കള്ളത്തരം കാണിക്കാൻ പറ്റുകയുള്ളു.” എന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

” മജ്‌സിയ മീൻകറി വച്ചത് കൊള്ളൂല എന്ന് പറഞ്ഞു എന്ന് മോഹനലാലിനോട് പറഞ്ഞപ്പോൾ… അപ്പോൾ മോഹൻലാൽ പറഞ്ഞു… മജ്‌സിയായ അല്ലെ മീന്കറി കൊള്ളൂല എന്ന് പറഞ്ഞത്. അപ്പോഴും നിങ്ങൾ അല്ല.. ഭാഗ്യചേച്ചിയാണ് എന്ന് പറഞ്ഞു. അദ്ദേഹം എപ്പിസോഡ് കണ്ടിട്ടാണ് നിങ്ങളോട് ചോദിക്കുന്നത് . ആ നിങ്ങളുടെ നുണയ്ക്കാണ് ഞാൻ നിങ്ങളെ നോമിനേറ്റ് ചെയ്തത്. അതുവരെ ഞാൻ നിങ്ങളെ നോമിനേറ്റ് ചെയ്തിട്ടില്ല.. എന്നാൽ നിങ്ങളെന്നെ മൂന്ന് തവണ നോമിനേറ്റ് ചെയ്തു എന്നും ഭാഗ്യലക്ഷ്മിയുടേതെന്ന രീതിയിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു.

ബിഗ് ബോസ് വീട്ടിൽ നടന്ന ഒട്ടുമിക്ക എല്ലാ സംഭവങ്ങളും ചേർത്തുള്ള 10 മിനിറ്റ് ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. മജ്‌സിയ പുറത്താകും എന്ന് പ്രതീക്ഷിച്ചില്ലങ്കിലും പുറത്തായപ്പോൾ വിഷമവും കുറ്റബോധവും തോന്നി എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. മുന്നിൽ നിന്നും കുത്തുന്ന പൊളി ഫിറോസ് പിന്നിൽ നിന്നും കുത്തന്ന നിങ്ങളേക്കാൾ എത്രയോ ബെറ്റർ ആണെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.

”സൂക്ഷിച്ച് സംസാരിക്കുക, സംസാരിക്കുമ്പോൾ ഒന്നാലോചിക്കുക.. ഞാൻ പറയുന്നതൊക്കെ സത്യമാണോ.. നിങ്ങൾ പ്രാർത്ഥിക്കുന്നത് സത്യമാണെങ്കിൽ… നല്ലൊരു മുസൽമാൻ ഒരിക്കലും നുണ പറയില്ല.ഖുറാനിൽ പറഞ്ഞിട്ടുണ്ട്.. ഞാൻ അങ്ങേയറ്റം റെസ്പെക്റ്റ് ചെയ്യുന്ന ഗ്രന്ഥമാണ്. നിങ്ങൾ അതിനെ മനസിലാക്കുന്നതിനേക്കാൾ കൂടുതൽ ഞാൻ ബൈബിളിനെയും ഖുറാനെയും ഭഗവത്ഗീതയെയും ഒരുപോലെ മനസിലാക്കിയിട്ടുണ്ടെന്നും” ഭാഗ്യലക്ഷ്‌മി പറയുന്നു.

സമൂഹമാധ്യമങ്ങളിൽ ഭാഗ്യലക്ഷ്മിയുടെ പേരിൽ ഈ ശബ്ദ സന്ദേശം ശ്രദ്ധനേടുകയാണ്. ബിഗ് ബോസിന് പുറത്തായിട്ടും അടി തീർന്നില്ലേ എന്ന കമന്റുകളുമായി വിമർശകർ ഈ ഓഡിയോ ചർച്ചയാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button